മലപ്പുറം: സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര പറപ്പൂര് റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇര്ഫാന് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പത്ത് ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇര്ഫാന് ശ്രീലങ്കയില്‍ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലില്‍ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. അവശനിലയിലായ ഇര്‍ഫാനെ കരക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. എങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കൊളംബോയിലെ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം, മലപ്പുറം സ്വദേശി ശ്രീലങ്കയില്‍ വെച്ച് മരിച്ചു

