kerala Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം

  • 13th June 2026
  • 0 Comments

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരള്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാരം.

kerala Kerala

പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം

  • 11th June 2026
  • 0 Comments

പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. തെക്കെ പാനൂര്‍ വയല്‍ഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. തെക്കെ പാനൂരിലെ വൈകുണ്ഡത്തില്‍ ജിതീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Kerala kerala

വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

  • 10th June 2026
  • 0 Comments

കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് […]

National

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

  • 10th June 2026
  • 0 Comments

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം […]

GLOBAL International

ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

Kerala kerala

സ്യൂട്ട്‌കേസില്‍ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം;യുവാവിനെ ക്രൂരമായി കൊന്നത് ഭാര്യയും സുഹൃത്തും; നിര്‍ണായകമായത് അടിവസ്ത്രത്തിലെ ബാര്‍കോഡ്

പെരമ്പൂര്‍: ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ആണ് പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്‌കേസില്‍ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടല്‍ കണ്ടെത്തിയത്. അസം സ്വദേശി അമീര്‍ അലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവര്‍ അറസ്റ്റിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നല്‍കി മയക്കിയതിന് ശേഷം കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ […]

National

ഡല്‍ഹി സര്‍വകലാശാല അധ്യാപിക കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ അസിസ്റ്റന്റ് പ്രഫസറെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 49കാരിയായ ദേവാസ്മിത പോളിനെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സ്വന്തം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപികയെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ശിവാജി കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത അപാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫ്‌ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്്തത്തില്‍ കുളിച്ച […]

Kerala kerala

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി പൊലീസ് റിമാന്‍ഡിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചു; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍

തൃശ്ശൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി പൊലീസ് റിമാന്‍ഡിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചു. തൃശ്ശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് പ്രതി കുഴഞ്ഞു വീണത്. തൃശ്ശൂര്‍ ചിറ്റിശ്ശേരി സ്വദേശി 35 വയസ്സുള്ള രേഷ് ബാബു ആണ് മരിച്ചത്. കഴിഞ്ഞ മാസം 18നാണ് പിടിച്ചുപറി കേസില്‍ രേഷബാബു ഉള്‍പ്പെടെയുള്ള പ്രതികളെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞു വീഴുന്നത്. ഉടന്‍ ജയില്‍ അധികൃതര്‍ രേഷ് ബാബുവിനെ തൃശൂര്‍ മെഡിക്കല്‍ […]

kerala Kerala

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. വൈകുന്നേരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ഫോണ്‍ കിള്ളിപ്പാലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. വഴിയില്‍ കിടന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഒരാള്‍ കടയില്‍ ഏല്‍പ്പിച്ച നിലയിലായിരുന്നു […]

Kerala kerala

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം, അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്. പ്രാഥമിക പരിശോധനയില്‍ തന്നെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. വേദന സംഹാരി നല്‍കിയിട്ടും വേദന മാറാത്തതിനാല്‍ നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശവും […]

error: Protected Content !!