പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. തെക്കെ പാനൂര്‍ വയല്‍ഭാഗത്തെ പഴയവീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടയിലാണ് അപകടം. തെക്കെ പാനൂരിലെ വൈകുണ്ഡത്തില്‍ ജിതീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. സ്ലാബ് വീഴുന്നതിനിടെ ജിതീഷും താഴെ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും പാനൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാനൂരില്‍ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടയില്‍ സ്ലാബ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം

