Kerala

കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതി

കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്കായി കെ എസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍  സി എന്‍ അനിതകുമാരി. വനം വകുപ്പുള്‍പ്പെടെയുള്ള മറ്റു വകുപ്പുകള്‍ അവകാശമുന്നയിക്കാന്‍ സാധ്യതയില്ലാത്ത ഭൂമി മാത്രമാണ് വിനോദസഞ്ചാര വികസനപ്രവര്‍ത്തനത്തിന്  ഉപയോഗിക്കുക. ഇന്നലെ (ജൂലൈ 1) നടന്നയോഗത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.  കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കക്കയം ഡാം. കക്കയം ഡാമുമായി ബന്ധപ്പെട്ട വിനോദസഞ്ചാര സാധ്യതകള്‍ […]

Kerala

മഴ കുറഞ്ഞു, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഡാമുകളില്‍ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നുംമന്ത്രി പറഞ്ഞു. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം അതായത് ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ഡാമുകളില്‍ ബാക്കിയുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭരണശേഷിയുടെ 48.46 ശതമാനത്തിന്റെ കുറവാണ് ഡാമുകളില്‍ ഉള്ളത്. ഇനിയും മഴ പെയ്തില്ലെങ്കില്‍ വ്യവസായത്തിനും ജലസേചനത്തിനുമുള്ള വെള്ളത്തില്‍ നിയന്ത്രണമുണ്ടാകും. […]

error: Protected Content !!