കോഴിക്കോടും മലപ്പുറത്തും കനത്ത മഴ; മലമ്പുഴ, കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടമാണ് വടക്കന്‍ കേരളത്തില്‍ ഉണ്ടായത്. വൃഷ്ടിപ്രദേശത്തെ മഴ ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ മുപ്പത് സെമീ തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. രണ്ട് ഗെയ്റ്റുകളില്‍ നിന്നായി സെക്കന്‍ഡില്‍ 63 […]









