kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

  • 10th February 2024
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേള്‍ക്കാതെയാണ് പ്രചരണമെന്നും പാര്‍ട്ടി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ തേജോ വധം ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെയും സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളക്കഥകള്‍ മെനയുന്നുവെന്നും സിപിഎം വിമര്‍ശിക്കുന്നു. അതേസമയം, വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്‌സാലോജിക് […]

Kerala

റോഡ് പണി വിവാദം; മുഹമ്മദ് റിയാസിന് വിമര്‍ശനം; മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് സിപിഎം

  • 6th February 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡു വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ അതൃപ്തി അറിയിച്ചു. മന്ത്രി റിയാസിന്റെ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിമര്‍ശനം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും യോഗം വിലയിരുത്തി. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാടുകളുണ്ടെന്ന ധ്വനിയോടെയുള്ള മന്ത്രി റിയാസിന്റെ […]

Kerala

റോഡ് പുറമ്പോക്ക് കയ്യേറി; ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി

  • 30th January 2024
  • 0 Comments

ഇടുക്കി: ശാന്തന്‍പാറ സിപിഎം ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ചു നീക്കി. സിപിഎം പ്രവര്‍ത്തകരാണ് സംരക്ഷണ മതില്‍ പൊളിച്ചു മാറ്റിയത്. റോഡ് പുറമ്പോക്ക് കയ്യേറിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിനുള്ള എന്‍ഒസി ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. ഓഫീസ് നിര്‍മ്മിച്ച സ്ഥലത്ത് 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്നും 12 ചതുരശ്ര മീറ്റര്‍ പട്ടയമില്ലാത്ത ഭൂമിയുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി നിരസിച്ചത്. റോഡ് പുറമ്പോക്ക് കയ്യേറിയ സ്ഥലം ഭൂ സംരക്ഷണ നിയമപ്രകാരം […]

Kerala

ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണം; എന്‍ഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടര്‍ നിരസിച്ചു

  • 25th January 2024
  • 0 Comments

ഇടുക്കി: ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടന്നിരുന്നത്. ഗാര്‍ഹികേതര ആവശ്യത്തിനാണ് നാല് നില കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയാണ് നിരസിച്ചത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും നിര്‍ദ്ദേശം. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റിലാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരുന്നത്. കുമളി- മൂന്നാര്‍ റോഡരികിലായിരുന്നു […]

kerala politics

എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കല്‍; പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം; എം വി ഗോവിന്ദന്‍

  • 14th January 2024
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും കമ്പനിക്കുമെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവസരവാദ നിലപാടാണ്. അന്വേഷണം നടക്കട്ടെ. അത് കഴിഞ്ഞ് പറയാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഭയപ്പെടേണ്ട ഒരു കാര്യവുമില്ല. പിണറായിയുടെ മകള്‍ ആയതുകൊണ്ടാണ് അന്വേഷണം. എക്സാലോജിക് സിപിഐഎമ്മിന് ബാധ്യതയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷം […]

kerala politics

വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

  • 24th December 2023
  • 0 Comments

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സിസി സജിമോന്‍. 2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് കൂടുതല്‍ ചുമതലകള്‍ നല്‍കുകയായിരുന്നു.

Kerala News

ദേവികുളം തെരെഞ്ഞെടുപ്പ്; റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം

  • 20th March 2023
  • 0 Comments

ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം.സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്ത തീരുമാനമനുസരിച്ച് നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് സിപിഎം. ഇടത് മുന്നണിക്ക് തിരിച്ചടിയായി നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ, ദേവി കുളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി നിയമസഭയിലെത്തിയ എ രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി […]

kerala politics

ദുരിതാശ്വാസനിധിയില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണമെന്ന് കെ സുധാകരന്‍

  • 19th March 2023
  • 0 Comments

ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയചായ്‌വും ഇതിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നു സുധാകരന്‍ പറഞ്ഞു. ലോകായുക്ത നീതിബോധത്തോടെ വിധി പ്രസ്താവിച്ചാല്‍ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്ന് ഉറപ്പാണ്. ലോകായുക്തയുടെ വിധി ഉണ്ടായ ഉടനേ കെടി ജലീലിനു രാജിവയ്‌ക്കേണ്ടി […]

Kerala kerala politics

സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം ; രമേശ് ചെന്നിത്തല

  • 19th March 2023
  • 0 Comments

തിരുവന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കികേരള പിറവിക്ക് ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത് ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത്. ചരിത്രത്തില്‍ ഇത് ആദ്യം 34 ദിവസം നിയമസഭ സമ്മേളിച്ച 13 മത് കേരള […]

Kerala

യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ് – ഗോവിന്ദൻ മാഷ്

  • 17th March 2023
  • 0 Comments

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ്യുഡിഎഫിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ മാഷ്. സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്‌പീക്കറെപോലും ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇപ്പോൾ സർക്കാർ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്‌. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ […]

error: Protected Content !!