kerala Kerala kerala politics

ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതിയില്‍ സമഗ്ര അന്വേഷണം വേണം; സിപിഎം

  • 15th October 2024
  • 0 Comments

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും, അഴിമതിക്കെതിരെ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. ‘കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ സിപിഎം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. തികച്ചും […]

kerala Kerala kerala politics

മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ട; കൈവിടാതെ സിപിഎം

  • 27th August 2024
  • 0 Comments

തിരുവനന്തപുരം: സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എം.മുകേഷ് എംഎല്‍.എക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും എം.എല്‍.എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ആരോപണം നേരിടുന്ന എം.എല്‍.എമാര്‍ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരും രാജി വെച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വാദം. ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. പ്രതിപക്ഷത്തുള്ള എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെ സമാനമായ രീതിയില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ രാജി വെച്ചിട്ടില്ല. […]

kerala Kerala

സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം; നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍

  • 13th August 2024
  • 0 Comments

സിപിഐഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ നാല് എസ്ഡിപിഐക്കാര്‍ അറസ്റ്റില്‍. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ എസ്ഡിപിഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രി ഒന്‍പതരയോടെ ബൈക്കുകളില്‍ വാളുകളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. കാട്ടാക്കട സിപിഐഎം ഏരിയാസെക്രട്ടറി കെ. ഗിരി ഏരിയാ കമ്മിറ്റി ഓഫീസിനുള്ളില്‍ ഉള്ളപ്പോഴായിരുന്നു എസ്ഡിപിഐ […]

Kerala kerala

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: സിപിഐഎം വനിത നേതാവ് അറസ്റ്റില്‍

  • 12th August 2024
  • 0 Comments

കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസില്‍ സിപിഐഎം വനിത നേതാവ് അറസ്റ്റില്‍. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവില്‍ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈലജ. 2017 മുതല്‍ 2022 നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചില്ല. നിക്ഷേപകര്‍ തുക മടക്കി വാങ്ങാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.

National

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

  • 8th August 2024
  • 0 Comments

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യസഹചമായ അുസഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമാണ് മരണവിവരം അറിയിച്ചത്. 2000 മുതല്‍ 2011 വരെ 11 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1944 മാര്‍ച്ച് 1 ന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ബുദ്ധദേബ് ജനിച്ചത്. 1966 ലാണ് സി.പിഎമ്മില്‍ അംഗത്വമെടുക്കുന്നത്.ജ്യോതിബസുവിന്റെ പിന്‍ഗാമിയായിട്ടാണ് മുഖ്യമന്ത്രിയായത്. ഭാര്യ മീര. മകള്‍ സുചേന.

Kerala kerala

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സി.പി.എം

  • 30th June 2024
  • 0 Comments

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ എരമരം സെന്‍ട്രല്‍ മേഖല അംഗമാണ് സജേഷ്. അര്‍ജുന്‍ ആയങ്കി അടക്കമുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി സജേഷിന് ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്നൊന്നും സജീഷിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലന്റെ ഡ്രൈവര്‍ കൂടിയായ സജേഷിന് പാര്‍ട്ടി സംരക്ഷണമൊരുക്കുന്ന എന്ന ആരോപണവും നിലനിന്നിരുന്നു. കഴിഞ്ഞ […]

Kerala kerala

ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ്

  • 27th June 2024
  • 0 Comments

ആലപ്പുഴ: ആലപ്പുഴയില്‍ കാപ്പ ചുമത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് ഐക്യദാര്‍ഢ്യ ബോര്‍ഡ്. രണ്ടു ദിവസം മുന്‍പ് കാപ്പ ചുമത്തിയ കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജന് പിന്തുണയുമായാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡിന് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് സൂചന. കാപ്പ ചുമത്തിയ നേതാവിന് ഇതുവരെയും പാര്‍ട്ടിയില്‍ നിന്നും നടപടി എടുത്തിട്ടില്ല. അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി ശിവരാജന്‍. ‘നമ്മുടെ നാട്ടിലെ പ്രതിസന്ധി ഘട്ടത്തിലും കോവിഡും പ്രളയവും വന്നപ്പോള്‍ നമ്മുടെ നാടിനൊപ്പം […]

kerala Kerala kerala politics

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ; ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് വിലയിരുത്തും; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

  • 28th April 2024
  • 0 Comments

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. അതേസമയം തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപി- ജാവഡേക്കര്‍ വിവാദം കത്തിയതോടെ, സിപിഎം പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ജാവഡേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ലാറ്റിലേക്ക് വരികയായിരുന്നുവെന്നും, രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് ഇപിയുടെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പു വേളയില്‍ ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദമായതോടെ, സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇപി ജയരാജന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

kerala Kerala kerala politics

പയ്യാമ്പത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കൂടിരങ്ങളില്‍ അതിക്രമം; കറുത്ത ദ്രാവകം ഒഴിച്ചു

  • 28th March 2024
  • 0 Comments

കണ്ണൂര്‍: പയ്യാമ്പത്ത് സിപിഐഎം നേതാക്കളുടെ സ്മൃതി കൂടിരങ്ങളില്‍ അതിക്രമം. ചടയന്‍ ഗോവിന്ദന്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് കറുത്ത പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചത്. ഇന്ന് 11.30 ഓടെയാണ് ഇത് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സിപിഐഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമാണ് ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്.

Kerala kerala

പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിട്ടില്ല; വാര്‍ത്ത നിഷേധിച്ച് സിപിഎം

  • 26th March 2024
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഈ വാര്‍ത്ത. അതിനെ നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. അതിനെ ദുര്‍ബലപ്പെടുത്താന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തയാണ് […]

error: Protected Content !!