മധ്യപ്രദേശില്‍ പശുക്കള്‍ക്കായി കൗ ക്യാബിനറ്റ്, ഗോ സംരക്ഷണ കേന്ദ്രത്തില്‍ ആദ്യ യോഗം
മധ്യപ്രദേശില്‍ പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കൗ ക്യാബിനറ്റ് രൂപികരിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. മൃഗസംരക്ഷണം, വനം, ഗ്രാമീണ വികസനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകള്‍ കൗ ക്യാബിനറ്റിന്റെ ഭാഗമാകും. ഇതിന്റെ ആദ്യ യോഗം നവംബര്‍ 22 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോ സംരക്ഷണ കേന്ദ്രത്തിലാണ് ആദ്യ യോഗം നടക്കുക. ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്ന് നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം […]



