Kerala

എം പി കെ. മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

  • 25th July 2020
  • 0 Comments

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എം പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെന്നും. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നുതായും കുറിപ്പിൽ കെ മുരളീധരന്‍ പറയുന്നു

National

മധ്യപ്രദേശ്‌ മുഖ്യമന്ത്രിയ്ക്ക് കോവിഡ്

  • 25th July 2020
  • 0 Comments

ഭോപാൽ: മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു.രോഗലക്ഷണങ്ങളെ തുട‌ർന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തന്റെ സ്രവ പരിശോധന പോസിറ്റീവാകുകയായിരുന്നു‌. രോഗം സ്‌ഥീരികരിച്ചതായി അദ്ദേഹം തന്നെയാണ്‌ ട്വീറ്റിലുടെ അറിയിച്ചത്‌. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ പോകാനും കോവിഡ്‌ ടെസ്‌റ്റ്‌ നടത്താനും ചൗഹാൻ നിർദേശിച്ചു.

News

കോവിഡ് സ്ഥിരീകരിച്ച വ്യക്തിയെ പരിശോധിച്ചു; കുന്ദമംഗലത്ത് ക്ലിനിക്ക് പൂട്ടി, ഡോക്ടര്‍മാരുള്‍പ്പെടെ നിരീക്ഷണത്തില്‍

കുന്ദമംഗലത്ത് കോവിഡ് രോഗി പോസിറ്റീവായ് ചികിത്സക്കെത്തിയ സ്വകാര്യ സ്ഥാപനം താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. മര്‍ക്കസിന് സമീപത്തെ ക്ലിനിക്കാണ് പരിശോദന നിര്‍ത്തിവെച്ചത്. വരുന്ന രോഗികളെ മറ്റിങ്ങളിലേക്ക് പറഞ്ഞ് വിുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ മൂന്ന് ദഗിവസങ്ഹള്‍ക്ക് മുന്‍പാണ് പനിയും ശാരീരിക പ്രശ്‌നങ്ങളുമായി കോവിഡ് സ്ഥിരീകരിച്ച വ്യക്തി ചികിത്സക്കായി സ്ഥാപനത്തിലെത്തുന്നത്. അന്ന് ക്ലിനിക്കലുണ്ടായിരുന്ന ഡോക്ടറും നഴ്‌സുമാരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. വീട്ടുകാരുമായി ഇവര്‍ ഇടപഴകിയത് കാരണം കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവരുടെ ശ്രവ പരിശോദന നടന്നുവരികയാണ്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് റൂട്ട്മാപ്പും തയ്യാറാക്കിവരുന്നുണ്ട്.

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 82 പേർക്ക് കൂടി കോവിഡ്

  • 24th July 2020
  • 0 Comments

ജില്ലയില്‍ 82 പേര്‍ക്ക് രോഗബാധ രണ്ട് മരണം കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 24) 82 കോവിഡ് പോസിറ്റീവ് കേസും രണ്ട് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആയി. സംസ്ഥാനത്ത് ഇന്ന് 968 പേരാണ് രോഗമുക്തി നേടിയത് രോഗം സ്ഥിരീകരിച്ചവരില്‍ 724 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 56 പേരുടെ ഉറവിുടം വ്യക്തമല്ല. 64 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സംസ്ഥാനത്തത് ഇന്ന് നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 […]

News

സംസ്ഥാനത്ത് ഇന്ന് മൂന്നാം കോവിഡ് മരണം; മരിച്ചത് തൃക്കാക്കര സ്വദേശി

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകബടെ റിപ്പോര്‍ട്ട് ചെയ്തു. ആലുവ ക്ലോസ്ഡ് ക്ലസ്റ്ററില്‍ ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലുവ ക്ലസ്റ്ററിലാണ് ഏറ്റവുമധികം രോഗബാധ. ആലുവ ക്ലസ്റ്ററില്‍ 45 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ തൃക്കാക്കര നഗരസഭയില്‍ മാത്രം 55 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ കരുണാലയത്തിലെ അന്തേവാസികളാണ്. ഇവര്‍ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലയറിന്റെ […]

Kerala

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകന് കോവിഡ്

  • 24th July 2020
  • 0 Comments

തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ ഇന്ന് ഒരു മാധ്യമ പ്രവർത്തകനു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്ന മാധ്യമ പ്രവർത്തകരുടെ എണ്ണം രണ്ടായി. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള ആളുകളെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ വലിയ രീതിയിലുള്ള രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജില്ലയിൽ സുരക്ഷ ശ്കതമാക്കിയിട്ടുണ്ട്

News

കുന്ദമംഗലം മണ്ഡലത്തിലെ രണ്ടാമത്തെ സി.എഫ്.എല്‍.ടി.സി എന്‍.ഐ.ടിയില്‍ ആരംഭിച്ചു

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ എന്‍.ഐ.ടി മെഗാ ബോയ്സ് ഹോസ്റ്റലില്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് നിലകളുള്ള ഈ ഹോസ്റ്റലില്‍ ഒരു നിലയില്‍ 56 ഡബിള്‍ റൂമുകളാണുള്ളത്. ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് വീതമാണ് ചികിത്സാ സൗകര്യമൊരുക്കിയത്. ആകെ 560 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സംവിധാനമാണ് അഞ്ച് നിലകളിലായി ഒരുക്കിയിട്ടുള്ളത്. രണ്ട് നിലകള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫിനും വളിയര്‍മാര്‍ക്കുമുള്ള ഉപയോഗത്തിനായാണ് വിനിയോഗിക്കുക. മാരക രോഗബാധിതര്‍, ഗര്‍ഭിണികള്‍, വിവിധ തരം […]

News

കുന്ദമംഗലം പഞ്ചായത്ത് മുഴുവന്‍ കുറഞ്ഞ ദിവസം അടച്ചിടാന്‍ കലക്ടറോട് ആവശ്യപ്പെട്ടു; പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്

കുന്ദമംഗലം; കഴിഞ്ഞ ദിവസം എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുന്ദമംഗലം പഞ്ചായത്ത് അടച്ചിടുന്നത് സംബന്ധിച്ച തീരുമാനം തുടര്‍ കോവിഡ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ മതിയെന്ന് അവലോകന യോഗത്തില്‍ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച പതിമംഗലം പ്രദേശത്തെ 1ാം വാര്‍ഡ് അടച്ചിട്ടിട്ടുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഉടനീളം അനൗണ്‍സ്‌മെന്റ് നടത്തും. കച്ചവട സ്ഥാപനങ്ങളില്‍ നിര്‍ദേശങ്ങള്‍ കൊടുക്കുകയും ജാഗ്രത ശക്തമാക്കുകയും ചെയ്യും. വിഷയത്തില്‍ വ്യാപനം കുറയ്ക്കാനായി പഞ്ചായത്ത് മുഴുവന്‍ കുറഞ്ഞ ദിവസം അടച്ചിടാന്‍ കലക്ടറോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് […]

Kerala

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന്

  • 24th July 2020
  • 0 Comments

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്ന കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു ലോക്ക് ഡൗൺ വേണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. യോഗത്തിൽ വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ സംസ്ഥാനതലത്തിൽ നടപ്പാക്കണോ പ്രാദേശിക തലത്തിൽ നടപ്പാക്കണമോ എന്ന കാര്യത്തിലും തീരുമാനമാകും. ഉച്ചയ്ക്ക് 3 […]

error: Protected Content !!