Kerala

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ […]

Kerala

കാസർഗോഡ് വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്

  • 25th July 2020
  • 0 Comments

കാസർഗോഡ് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. ചെങ്കളയിൽ വിവാഹ ചടങ്ങിന് പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന വ്യക്തിയുടെ വീട്ടിൽ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. […]

Sports

സാവി ഫെർണാണ്ടസിന് കോവിഡ്

  • 25th July 2020
  • 0 Comments

മുൻ ബാഴ്‌സലോണ താരം സാവി ഫെർണാഡസിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ കൂടുതൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണ് സാവി . അൽ സാദിനെതിരെ ഇന്നത്തെ അൽ കൊറിൻ മത്സരം നടക്കാനിരിക്കയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഭാഗ്യവശാൽ കാര്യമായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്‌ബോളിലേക്ക് മടങ്ങി എത്താൻ സാധിക്കും എന്ന പ്രതീക്ഷയും താരം പോസ്റ്റിൽ പങ്കു വച്ചു.

Local

രോഗികളുടെ വര്‍ദ്ധനവ് മുന്നില്‍ കണ്ട് ജാഗ്രതയോടെയുള്ള മുന്നൊരുക്കവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധനവ് പരിഗണിച്ച് ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്ത് ജില്ലാ ഭരണകൂടം. കലക്ടറേറ്റിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു ഇതു സംബന്ധിച്ച് വിശദീകരിച്ചു. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ ആഗസ്ത് മാസം അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ കേസുകള്‍ ഉണ്ടാവാനുളള സാധ്യത മുന്നിൽ കാണുന്നുണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം ഇത്രയും കൂടുന്ന നിലയിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രതയും അങ്ങനെ സംഭവിക്കുകയാണെങ്കിൽ […]

Kerala

പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ 9 പേർക്ക് കൂടി കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ്

  • 25th July 2020
  • 0 Comments

കോഴിക്കോട് : താമരശ്ശേരി പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ നടന്ന കോവിഡ് 19 പരിശോധനയിൽ 9 പേർക്ക് കൂടി കോവിഡ് 19 ബാധിച്ചതായി കണ്ടെത്തി.നാലു പേർ കാക്കവയലിലും, നാലു പേർ കൈതപ്പൊയിലിലും, ഒരാൾ കാവുംപുറത്തുമാണ്. കൂടുതൽ പേരെ അടുത്ത ചൊവ്വാഴ്ച പരിശോധനക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ ടി. ന്യൂസിനോട് പറഞ്ഞു. ആദ്യ ഘട്ട പരിശോധന ഫലങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഗ്രാമപഞ്ചായത്തിന് പരിധിയിൽ മുഴുവൻ സ്ഥലങ്ങളിലും രാവിലെ 9 മുതൽ 2 മണിവരെ […]

Kerala Trending

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ അധികാരികൾ മന്ത്രിയുമായും കളക്ടറുമായും കൂടി കാഴ്ച നടത്തി

  • 25th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻ കരുതലുകളെ പറ്റിയും നിലവിലെ പഞ്ചായത്തിലെ സ്ഥിഗതികൾ നേരിട്ട് ബോധ്യപെടുത്തുന്നതിനും ഗ്രാമ പഞ്ചായത്ത്‌ അധികാരികൾ, ജില്ലയിൽ കോവിഡ് ചുമതലയുള്ള ഗതാഗത മന്ത്രി എ ശശീന്ദ്രനെയും, കളക്ടർ സാംബശിവറാവു, ഡെപ്യൂട്ടി കളക്റ്റർ ഷാമിൻ സെബാസ്റ്റ്യൻ എന്നിവരുമായി ചർച്ച നടത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകി. പ്രസിഡന്റ്‌ ലീന വാസുദേവൻ, അസ്ബിജ സക്കീർ ഹുസൈൻ, എം ബാബുമോൻ, എംവി ബൈജു എന്നിവർ ചർച്ചയിൽ […]

Kerala

ബീച്ച് ആശുപത്രിയിൽ ഇനി മുതൽ കൊവിഡ് ചികിത്സ മാത്രം കോഴിക്കോട് കൊവിഡ് വ്യാപനം ശക്തമായേക്കാമെന്നും: മന്ത്രി എ കെ ശശീന്ദ്രൻ

  • 25th July 2020
  • 0 Comments

കോഴിക്കോട് : ജില്ലയിൽ 3000 മുതൽ 4000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരമൊരു പ്രതിസന്ധി മുന്നിൽ കണ്ടു കൊണ്ട് ചില മുകരുതലുകൾ സ്വീകരിക്കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ബീച്ച് ആശുപത്രിയിൽ ഇനി മുതൽ കൊവിഡ് ചികിത്സ മാത്രമേ നല്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേക പരിഗണന വേണ്ടവർക്കായി കൊവിഡ് കെയർ സെന്ററുകൾ നിർമ്മിക്കും. 600 ഓക്‌സിജൻ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും സജ്ജമാക്കും. ഇതിന്റെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ […]

Kerala

തലശ്ശേരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ മരണം

  • 25th July 2020
  • 0 Comments

കണ്ണൂർ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. തലശ്ശേരി സ്വദേശി ലൈലയെ ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നു മരണം. പിന്നീട് നടത്തിയ സ്രവ പരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കും. ഇന്ന് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കോവിഡ് മരണമാണിത്. കാസർഗോഡും പാലക്കാടും ഓരോ മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

News

കുന്ദമംഗലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

കുന്ദമംഗലം: കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇവര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റാണ്് നെഗറ്റീവായത്. മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന എട്ടു പേരുടെ പരിശോധനയാണ് നടത്തിയത്

പുതുച്ചേരിയിൽ എംഎൽഎക്ക് കോവിഡ് ഇദ്ദേഹം നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു

  • 25th July 2020
  • 0 Comments

പുതുച്ചേരിയിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎക്ക് കോവിഡ്. എൻ ആർ കോൺഗ്രസിലെ കതിർഗ്രാമം മണ്ഡലത്തിൽ നിന്നുള്ള എൻ എസ് ജയബാലിനാണ് കോവിഡ് സ്ഥിരീകരിച്ചത് നിയമ സഭ സമ്മേളനത്തിൽ നാലു ദിവസം ഇദ്ദേഹം പങ്കെടുത്തിരുന്നു. ഏറെ ആശങ്കയിലാണ് മറ്റു ജനപ്രതിനിധികൾ. വെള്ളിയാഴ്ച രാത്രിയാണ് സ്രവപരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി വി നാരായണസ്വാമിയും സ്പീക്കറും രാവിലെ സ്ഥലം പരിശോധിച്ചു. സമ്പർക്കമുണ്ടായ മുഖ്യമന്ത്രിയടക്കം മുഴുവൻ എംഎൽഎമാരും നിയമസഭ ജീവനക്കാരും നിരീക്ഷണത്തിൽ പോകേണ്ടി വരും .

error: Protected Content !!