സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകബടെ റിപ്പോര്‍ട്ട് ചെയ്തു. ആലുവ ക്ലോസ്ഡ് ക്ലസ്റ്ററില്‍ ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആലുവ ക്ലസ്റ്ററിലാണ് ഏറ്റവുമധികം രോഗബാധ. ആലുവ ക്ലസ്റ്ററില്‍ 45 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ തൃക്കാക്കര നഗരസഭയില്‍ മാത്രം 55 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര് കരുണാലയത്തിലെ അന്തേവാസികളാണ്. ഇവര്‍ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലയറിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. അനാഥരായ പ്രായമായ നിരവധി അന്തേവാസികളാണ് കരുണാലയത്തിലുള്ളത്. നിലവില്‍ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാണ് ഇവിട