Kerala

ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശിക്ക് കോവിഡ് ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്

  • 24th July 2020
  • 0 Comments

കോഴിക്കോട്: കരിക്കാംകുളം കൊളക്കാട്ടുവയൽ റുഖിയ (67) കോവിഡ് ബാധിച്ചു മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്ന റുഖിയ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖിയ. ഇവരുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു., അതേസമയം കോഴിക്കോട് ചെക്യാട് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഈ വീട്ടീലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ […]

International

2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: 2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടയുടെ ലക്ഷ്യമെന്നും എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല.അടുത്തവര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ല. എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News

കുന്ദമംഗലത്ത് എട്ടാമത്തെ വ്യക്തിക്കും കോവിഡ്; കുന്ദമംഗലം അടച്ചിടാന്‍ ശുപാര്‍ശ

കോഴിക്കോട്; കുന്ദമംഗലത്ത് വീണ്ടും ഒരു കോവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്തില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പൈങ്ങോട്ടുപുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വിദേശത്ത് നിന്നും വന്നതാണ്. ഇദ്ദേഹം വിദേശത്ത് നിന്ന്‌ എത്തിയത് മുതല്‍ സര്‍ക്കാറിന്റെ ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരെയും തുടര്‍ചികിത്സക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്‌ നിലവിലെ സാഹചര്യത്തില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുഴുവന്‍ അടച്ചിടാന്‍ സാധ്യതയുണ്ട് .

Kerala

തലസ്ഥാനത്ത് നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ്

  • 23rd July 2020
  • 0 Comments

തിരുവനന്തപുരം: നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ കോവിഡ് ബാധിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ആറായി. തമ്പാനൂര്‍, വഞ്ചിയൂര്‍ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വാർഡ് തലങ്ങളിൽ നേതൃത്വം നല്‍കിയിരുന്ന വ്യക്തികൾ കൂടിയാണ് ഈ കൗണ്‍സിലര്‍മാര്‍. ഇതിലൂടെയാകാം രോഗം സ്ഥിരീകരിച്ചെതെന്നാണ് നിഗമനം. ഇവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയാണ്.

Local

കുന്ദമംഗലത്ത് രണ്ട് പേര്‍ക്കുകൂടി കോവിഡ്

കുന്ദമംഗലം; ഗ്രാപഞ്ചായത്തിലെ 11, 13 വാര്‍ഡുകളിലെ ഓരോരുത്തര്‍ക്ക് കൂടി കോവിഡ്. വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും എത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ക്വാറന്റൈനിലായിരുന്നു. മറ്റാരുമായും ഇരുവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ല. നേരത്തെ പതിമംഗലത്ത് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പിടിപെട്ടിരുന്നു.

News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കോവിഡ്; 33 പേര്‍ ക്വാറന്റീനില്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 16 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 33 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോവിഡ് ഇതരവാര്‍ഡിലെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു ഈ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. നെഫ്രോളജി വിഭാഗത്തിലെ നഴ്‌സിനും കോവിഡ് ഇതര വാര്‍ഡില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ സമ്പര്‍ക്ക പട്ടിക ആശുപത്രി അധികൃതര്‍ തയാറാക്കുകയാണ്.

News

പതിമംഗലത്ത് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്ദമംഗലം; പതിമംഗലത്ത് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ബാംഗ്ലൂരി്ല്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ കുടുംബാംഗങ്ങളായ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രമൈറി കോണ്‍ടാക്്ടില്‍ ടെസ്റ്റിലാണ് ഇവര്‍ക് കോവിഡ് പോസിറ്റീവായത്. രാവിലെ മുതല്‍ പതിമംഗലം അങ്ങാടിയില്‍ പോലീസ് റോഡ് അടച്ച് സുരക്ഷിതമാക്കിയിരുന്നു.

News

രക്ഷിതാക്കളും കുട്ടികളും നെട്ടോട്ടത്തില്‍; അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നു

ഉപരിപഠനം എന്നത് ഏത് കുട്ടികളെ സംബന്ധിച്ചും വളരെ ഉത്കണ്ഡ നിറഞ്ഞ കാര്യമാണ്. എസ്എസ്എല്‍സി പ്ലസ് ടു ഫലങ്ങള്‍ വന്നാല്‍ രക്ഷിതാക്കളും കുട്ടികളും അഡ്മിഷനായും ഇഷ്ടപ്പെട്ട കോഴ്സിനായും നെട്ടോട്ടമോടുന്നത് പതിവാണ്. അഡ്മിഷനും മറ്റു കാര്യങ്ങളും എല്ലാം തന്നെ അക്ഷയ സെന്ററുകള്‍ കേന്ദ്രീകരിച്ചാവുമ്പോള്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരീക്ഷ ഫലങ്ങള്‍ വന്നത് മുതല്‍ അക്ഷയ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ തിരക്കാണ് കാണപ്പെടുന്നത്. കോവിഡ് കാരണം എല്ലാ തരത്തിലും അഡിമിഷന്റെ കാര്യത്തിലെല്ലാം സംശയവും സങ്കീര്‍ണതയും […]

Kerala

നിരീക്ഷണത്തിൽ ഇരിക്കെ കുഴഞ്ഞു വീണു മരിച്ച യുവാവിന് കോവിഡ്

  • 23rd July 2020
  • 0 Comments

മലപ്പുറം : വിദേശത്ത് നിന്നെത്തി നാട്ടിൽ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട യുവാവിന് കോവിഡ്. കാളികാവ് മാളിയേക്കൽ തട്ടാൻപടി പാലോട്ടിൽ മരിച്ച ഇർഷാദലി (29)ന്റെ പരിശോധന ഫലമാണ് ഇന്ന് പോസിറ്റീവായത്. കൊവിഡ് ഭേദമായ ശേഷം തിരിച്ചെത്തിയ ഇദ്ദേഹം ഈ മാസം നാലിനാണ് നാട്ടിൽ തിരിച്ചെത്തുന്നത്. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ ഇർഷാദ് അലി കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സ്രവ പരിശോധനാ ഫലം വരുന്നത്. നേരത്തെ ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് പിസിആർ പരിശോധന കൂടി നടത്താൻ നിർദേശം നൽകിയതായി ഡിഎംഒ […]

National News

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം 24 മണിക്കൂറിനിടെ 1129 പേർ മരണപ്പെട്ടു

  • 23rd July 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 45720 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. മരണ നിരക്കിലും കണക്കുകൾ കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള ഉയർച്ചയാണ് നിലനിൽക്കുന്നത്. 1129 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. 12,38,635 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45000 കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. പ്രതിദിന […]

error: Protected Content !!