കോഴിക്കോട്: കരിക്കാംകുളം കൊളക്കാട്ടുവയൽ റുഖിയ (67) കോവിഡ് ബാധിച്ചു മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്ന റുഖിയ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖിയ. ഇവരുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.,
അതേസമയം കോഴിക്കോട് ചെക്യാട് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഈ വീട്ടീലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്