Kerala

കോവിഡ് ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

  • 29th July 2020
  • 0 Comments

മലപ്പുറം: കൊവിഡ്സ്ഥിരീകരിച്ച മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) മരിച്ചു. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗ ബാധിതനാണ് ഇദ്ദേഹം. ഇന്ന് രാവിലെ 9.40നാണ് മരണപെട്ടത്. ജൂലൈ 25 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത് . ഇതേ തുടർന്ന് തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും

Kerala

കൊടും ക്രിമിനൽ മുജീബ് സ്വർണ്ണം വിറ്റത് ഇന്നലെ കൊടുവള്ളിയിൽ കോവിഡ് സ്ഥിരീകരിച്ച ജ്വല്ലറി ജീവനക്കാരന്റെ കടയിൽ മുക്കം സി.ഐ ഉൾപ്പെടെ 5 പോലീസുകാർ കോവിഡ് നിരീക്ഷണത്തിൽ

  • 29th July 2020
  • 0 Comments

മുക്കം: മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെന്ന കൊടും ക്രിമിനൽ മോഷ്ടിച്ച സ്വർണ്ണം വിറ്റത് കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ജ്വല്ലറിയിലെ ജീവനക്കാരൻ ജോലി ചെയ്ത സ്ഥാപനത്തിൽ. ഈ പശ്ചാത്തലത്തിൽ മുക്കം സി.ഐ ഉൾപ്പെടെയുള്ള 5 പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ദിവസങ്ങൾക്കു മുൻപ് തെളിവെടുപ്പിനായി ഇവർ ഈ ജ്വല്ലറിയിൽ എത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്തതാണ് ഉദ്യോഗസ്ഥർ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചത്

Kerala News

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്ക തുടരുന്നു ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ്

  • 29th July 2020
  • 0 Comments

വയനാട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നേരത്തെ 50 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കൽപ്പറ്റ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പരിശോധന ഇന്ന് നടത്തും. നേരത്തെ വാളാട് നടന്ന മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്

Kerala

കളമശേരിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരം

  • 29th July 2020
  • 0 Comments

കൊച്ചി; കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരം. ചികിത്സയിൽ കഴിയുന്ന നാലുപേർക്കും ന്യുമോണിയ ബാധിതരാണെന്നുമാണ് വിവരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്. മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽ ഉള്ളവരും പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ. ഇലഞ്ഞി സ്വദേശിയായ നാൽപത്തിരണ്ടുകാരൻ വാഹനാപകടത്തെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. പിന്നീട് നടത്തിയ കൊവിഡ് സ്രവ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് വ്യക്തമാവുകയായിരുന്നു .

Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 67 പേർക്ക് കോവിഡ്

  • 28th July 2020
  • 0 Comments

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 28) 67 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 4 പേര്‍ക്കും കോവിഡ് ബാധിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 688 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് […]

Kerala

കോഴിക്കോട് ചാത്തമംഗലത്ത് മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ്

  • 28th July 2020
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ, 5 ,18വാർഡുകളിലെ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാൾ കൊണ്ടോട്ടിയിൽ മത്സ്യ കച്ചവടവുമായി ബന്ധപ്പെട്ട് നടത്തിയ സമ്പർക്കത്തിലൂടെ രോഗം പകർന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുപേരുടെയും ഉറവിടം വ്യക്തമാണെങ്കിലും സമ്പർക്കം വർധിക്കാനുള്ള സാഹചര്യം കൂടുതലാണ്. രോഗ്യ വ്യാപനം കണക്കിലെടുത്ത് ശക്തമായ നടപടികൾ പഞ്ചായത്തിൽ തുടരുകയാണ്.

Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

  • 28th July 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പോസിറ്റീവായി. പ്രശുഭയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. മാനസിക വളർച്ചയും കുറവായിരുന്നു. ചികിത്സയിലായിരുന്നു പ്രശുഭ വീട്ടിൽ തന്നെ കുറേ കാലമായി ചികിത്സയിലായിരുന്നു. മരണപ്പെട്ടതിന് ശേഷമാണ് ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. അതിന് പിന്നാലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Kerala

തടവുകാരനും ഓഫിസര്‍ക്കും കൊവിഡ് ആലുവ സബ് ജയില്‍ അടച്ചു

  • 28th July 2020
  • 0 Comments

ആലുവ: തടവ്കാരനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കും പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനും അടച്ചിട്ടുണ്ട്.ആലുവ കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത്ക ടുങ്ങല്ലൂരില്‍ ആന്റിജന്‍ പരിശോധന ആരംഭിച്ചു.

Kerala

ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്

  • 28th July 2020
  • 0 Comments

കണ്ണൂർ : ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത 20 പേർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് എത്തിയ യുവാവ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് തൊട്ടടുത്തുള്ള കടകളിലും മറ്റും കയറി ഇറങ്ങിയതായും സ്ഥിരമായി സന്ദർശിച്ചതായും വിവരം ലഭ്യമായി ഇതേ തുടർന്ന് പൊലീസ് യുവാവിന് എതിരെ കേസെടുത്തു. ഇയാളുടെ കുടുംബത്തിന് എതിരേയും നിയമ നടപടി ഉണ്ടായേക്കും. കുത്തുപറമ്പിലെ വ്യാപാരികളുമായി ഇയാൾക്ക് ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ ലഭിച്ചു. ഇത് […]

Kerala News

പരിയാരം മെഡിക്കല്‍ കോളേജിലെ സാഹചര്യം രൂക്ഷം 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ്

  • 28th July 2020
  • 0 Comments

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു. 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ വാര്‍ഡിലെ എട്ട് രോഗികള്‍ക്കും അവർക്കു വേണ്ടി കൂട്ടിരുന്ന മൂന്ന് സഹായികൾക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച കൂട്ടിരിപ്പുകാരുടെ സമ്പർക്ക പട്ടിക വിപുലമാകാനുള്ള സാധ്യത നില നിൽക്കുന്നതായി ആരോഗ്യ വൃത്തങ്ങൾ അറിയിക്കുന്നു അതിന്റെ ഭാഗമായി പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. പ്രത്യേക മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തി നിലവിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. നേരത്തെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് രോഗം […]

error: Protected Content !!