കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു. 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ വാര്‍ഡിലെ എട്ട് രോഗികള്‍ക്കും അവർക്കു വേണ്ടി കൂട്ടിരുന്ന മൂന്ന് സഹായികൾക്കുമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച കൂട്ടിരിപ്പുകാരുടെ സമ്പർക്ക പട്ടിക വിപുലമാകാനുള്ള സാധ്യത നില നിൽക്കുന്നതായി ആരോഗ്യ വൃത്തങ്ങൾ അറിയിക്കുന്നു അതിന്റെ ഭാഗമായി പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്.
പ്രത്യേക മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തി നിലവിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. നേരത്തെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

