Kerala

തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് കൊവിഡ് വയനാട് ആശങ്കയിൽ

  • 28th July 2020
  • 0 Comments

വയനാട് : ജില്ലയിൽ ആശങ്ക വർധിക്കുന്നു. തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ 42 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരണം. 95 പേരെയാണ് നിലവിൽ പരിശോധനയ്ക്ക് വിധേയമാക്കിയത് ഇതിൽ 42 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ അതീവ ജാഗ്രത പ്രദേശത്ത് തുടരുകയാണ്. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകിയിരുന്നു . നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ […]

Local News

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് 200 പേർക്ക് കോവിഡ് പരിശോധന

  • 28th July 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ പരിശോധന. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 200 പേരെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി തുടങ്ങി. ഇതിനായി ആവിശ്യമുള്ള തയ്യാറെടുപ്പുകൾ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ സജ്ജീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ ശക്തമാക്കിയിരുന്നു, പതിമംഗലത്തെ ചില വാർഡുകളിലും, കാരന്തൂരിലെ ഇരുപത്തിയൊന്നാം വാർഡിലും കഴിഞ്ഞ ദിവസങ്ങളിൽ […]

News

രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ പ്രതിദിനം പത്ത് ലക്ഷമാക്കും; പ്രധാനമന്ത്രി

രാജ്യത്ത് കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും അഞ്ചുലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പരിശോധനയില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. ജൂലായ് 26-ന് 5,15,000 സാമ്പിളും 27-ന് 5,28,000 സാമ്പിളും പരിശോധന നടത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് പ്രതിദിനം അഞ്ചുലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും വരും ആഴ്ചകളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. രാജ്യത്ത് […]

News

മാറ്റമില്ലാതെ ലോകത്ത് കോവിഡ് വ്യാപനം; രോഗികളുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു

മാറ്റമില്ലാതെ ലോകത്ത് കോവിഡ് വ്യാപനം. ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. നിലവില്‍ മരണം 655,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതല്‍ രോഗികള്‍. അമേരിക്കയില്‍ 4,431,842 പേര്‍ കൊവിഡ് ബാധിതരായി. അതേസമയം മരണം ഒന്നര ലക്ഷം കടന്നു. അമേരിക്കയില്‍ 567ഉം ബ്രസീലില്‍ 627ഉം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. 2,443,480 പേര്‍ […]

Kerala

കഴിഞ്ഞ ദിവസം മരണപ്പെട്ട കാസർഗോഡ് സ്വദേശിക്ക് കോവിഡ് ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക സങ്കീർണ്ണം

  • 28th July 2020
  • 0 Comments

കാസർഗോഡ്; കഴിഞ്ഞ ഞായറാഴ്ച മരിച്ച ജില്ലയിലെ താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, ജില്ലയിൽ കോവിഡ് മരണം ആറായി. ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്ന ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Kerala

ജില്ലയില്‍ 68 പേര്‍ക്ക് രോഗബാധ 41 പേര്‍ക്ക് രോഗമുക്തി

  • 27th July 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂലൈ 27) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 – പുരുഷന്‍ (37), ഫറോക്ക് – 3 – പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍ – 1 പുരുഷന്‍ (34), കോടഞ്ചേരി – 2 പുരുഷന്‍ (30), (32), ഓമശ്ശേരി – 2 പുരുഷന്‍ (33), (33), പുതുപ്പാടി – 1 പുരുഷന്‍ (28), ചങ്ങരോത്ത് – 1 പുരുഷന്‍ […]

Kerala

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19727 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 35 പേരുടെ ഉറവിുടം വ്യക്തമല്ല. 75 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 745 പേരാണ് രോഗമുക്തി നേടിയത. 10054 പേരാണ് ഇതുവരെ […]

Kerala

കോഴിക്കോട് താമരശ്ശേരി കുടുക്കിൽ ഉമ്മാരത്ത് സമ്പർക്കപ്പട്ടികയിലുള്ള ‘രണ്ടു പേർക്ക് കോവിഡ്

  • 27th July 2020
  • 0 Comments

കോഴിക്കോട് : താമരശ്ശേരി കുടുക്കിലുമ്മാരത്ത് ജോലിക്കായി എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ ആളുകളിൽ നടന്ന പരിശോധനയിൽ ബേപ്പൂർ സ്വദേശികളായ രണ്ടു പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ചുങ്കം ഭാഗത്തുള്ള 4 പേർക്ക് ഫലം നഗറ്റീവ് ആണെങ്കിലും ഇവരടക്കം മറ്റുള്ളവരോട് 14 ദിവസം കോറൻ്റൈനിൽ നിൽക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. അമ്പായത്തോടിൽ കോവിഡ് ബാധ സ്ഥിരീകരിച്ചയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരുടേയും പരിശോധനാഫലം നഗറ്റീവാണ്.( ടി. ന്യൂസ് വാർത്ത) നിലവിൽ വിദേശത്ത് നിന്നുമെത്തിയ […]

Kerala Trending

കൊച്ചി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

  • 27th July 2020
  • 0 Comments

എറണാകുളം : സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കിഴക്കമ്പലം അമ്പലപ്പടി സ്വദേശി അബൂബക്കർ (72) മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണി, ഇടുക്കി സ്വദേശി വിജയന്‍ എന്നിവരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവര്‍. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Kerala

പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന് കൊവിഡ്

  • 27th July 2020
  • 0 Comments

ആലപ്പുഴ: പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രേഖപെടുത്തുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണി (79)യുടെ മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്.

error: Protected Content !!