മലപ്പുറം: കൊവിഡ്സ്ഥിരീകരിച്ച മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) മരിച്ചു. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗ ബാധിതനാണ് ഇദ്ദേഹം.
ഇന്ന് രാവിലെ 9.40നാണ് മരണപെട്ടത്. ജൂലൈ 25 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത് . ഇതേ തുടർന്ന് തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും

