information Kerala News

ഇന്ന് ലോക കടുവ ദിനം സംരക്ഷിക്കപ്പെടണം കടുവകളും പ്രകൃതിയും വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനീഷ് പിള്ള സംസാരിക്കുന്നു

ലോക കടുവ ദിനത്തിൽ ഈ ദിവസത്തെ പ്രാധാന്യത്തെ ഓർമിപ്പിച്ചു കൊണ്ട് വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള തിരുവനന്തപുരം ജനശബ്ദം ഡോട്ട് ഇൻ ഒപ്പം ചേരുകയാണ്. ലോകത്തിലെ തന്നെ നീളം കൂടിയ മൂന്നാമത്തെ മാസംഭുക്കായ കടുവകള്‍ ക്യാറ്റ് സ്പീഷീല്‍ ഏറ്റവും നീളം കൂടിയ മൃഗവുമാണ്. ലോകത്ത് തന്നെ വളരെ വിരളമായ ഈ ജീവിയെ സംരക്ഷിക്കേണ്ടത് പ്രകൃതിയുടെ തന്നെ ആവിശ്യ ഘടമാണെന്ന് റെനി ആർ പിള്ള പറയുന്നു.

ഇന്ന് വംശ നാശം നേരിടുന്ന ജീവികളുടെ പട്ടികയിലുള്ള കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു ദിനമാണിന്ന്. 2010-ൽ സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ സമ്മിറ്റിൽ വെച്ചാണ് ഇത് ആദ്യമായി ഈ ദിനത്തിന് തുടക്കം കുറിക്കുന്നത്. ഇത് കടുവകളുടെ മാത്രം സംരക്ഷണ ദിനമായി കാണാൻ കഴിയില്ല മറിച്ച് പ്രകൃതിയുടെ സംരക്ഷണ ദിനം കൂടിയാണെന്ന് ചേർത്തു വെക്കാം. കാരണം ഒരു വന മേഖലയിൽ ജീവജാലങ്ങൾ ജീവിച്ചു പോരുന്നത് ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അത്തരം ആവാസ്ഥ വ്യവസ്ഥയിലെ മേലെ തട്ടിൽ നിൽക്കുന്ന കടുവകളെ സംരക്ഷിക്കുന്നതോടെ ആ വ്യവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. താഴെ തട്ടിൽ ജീവിക്കുന്ന ജീവജാലങ്ങൾ ഇതിലൂടെ സംരക്ഷിക്കപെടുമെന്നത് സാരം.

ഉദാഹരണമായി എടുത്ത് പറഞ്ഞാൽ പെരിയാറിലേ കടുവ സങ്കേതം നില നിർത്തുന്നത് കൊണ്ട് സംരക്ഷണം ലഭിക്കുന്നത് പെരിയാർ നദി മുതലുള്ള പ്രകൃതിയ്ക്ക് കൂടിയാണ്. ആ നദി ഒഴുകി മുല്ലപ്പെരിയാറിൽ എത്തുന്നത് വരെയുള്ള പ്രക്രിയകളിൽ സ്വാധീനം ചെലുത്താൻ മുഴുവൻ ജീവജാലങ്ങൾക്കും സാധിക്കുന്നുണ്ട്. ഇത്തരം ആവാസ വ്യവസ്ഥകളിലെ എല്ലാ വിഭാഗത്തിലുള്ള ഘടകങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. കാരണം അവ തകരുമ്പോഴാണ് പ്രകൃതിയിൽ മാറ്റം ഉണ്ടാകുന്നത് ആഗോള താപനത്തിലേക്ക് വരെ ഇത്തരം കാര്യങ്ങൾ നയിക്കുന്നത്. അത് കൊണ്ട് തന്നെ കടവുകൾ സംരക്ഷിക്കപെടേണ്ടവയാണ്. ലോകത്ത് ആകെ 4000ത്തിനു മേലെ കടവുകളാണ് നിലവിൽ ജീവിച്ചിരിപ്പുള്ളത്. അതിൽ ഏറ്റവും അധികം ഇന്ത്യയിലാണ് നില നിൽക്കുന്നത്. കേരളത്തിലാവട്ടെ പുതിയ സെൻസ് പ്രകാരം 190 എണ്ണമാണ് നിലവിലുള്ളത് നേരത്തെ ഇത് 146 ആയിരുന്നു. എണ്ണത്തിലെ വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇനിയും നമ്മുടെ നാട്ടിലും ലോകത്തും കടുവകൾ സംരക്ഷിക്കേണ്ടതുണ്ട് നമ്മൾ ഉൾപ്പെട്ട ഈ പ്രകൃതിയ്ക്ക് വേണ്ടി.

റെനി ആർ പിള്ള എന്ന ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ ഏറെ നമ്മൾ ചിന്തിക്കേണ്ടതാണ്. യാഥാർത്ഥ്യത്തിൽ കടുവകൾ കാടിറങ്ങി തുടങ്ങിയത് മനുഷ്യൻ കാടു കയറി തുടങ്ങിയത് മുതലാണ്. മൃഗങ്ങളുടെ പ്രദേശം വെട്ടിപിടിചു കൊണ്ട് ക്രയ വിക്രയങ്ങൾ ആരംഭിച്ച മുതലാണ് ആക്രമണങ്ങളും തുടങ്ങുന്നത്. സംരക്ഷിക്കപ്പെടണം ഈ പ്രകൃതി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!