National News

‘തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നത് ഗോമൂത്രം’; ദിവസവും കുടിക്കുന്നുണ്ടെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍

താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ഭോപ്പാലിലെ ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ് ഠാക്കൂര്‍. ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പാൻറഞ്ഞു.രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി. എം.പിയുടെ പ്രസ്താവന. ‘ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ അത് കോവിഡ്മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാല്‍ ഇപ്പോള്‍ എനിക്ക് കൊറോണയ്‌ക്കെതിരെ ഒരു മരുന്നും […]

Kerala News

കോവിഡ് വ്യാപനം രൂക്ഷം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകും

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ എന്നു നടത്തുമെന്നതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. മെയ്‌ 15 മുതൽ എസ്എസ്എൽസി മൂല്യനിർണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിഞ്ഞിട്ടില്ല. മെയ്‌ 5 മുതൽ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിർണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു. കോവിഡ് സാഹചര്യത്തിൽ അധ്യാപകർ വീടുകളിൽ ഇരുന്ന് മൂല്യനിർണയം നടത്തണമെന്ന ആവശ്യവും […]

National News

രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു ; കൊവിഡ്-19 വിദഗ്ധ സമിതിയിലെ അധ്യക്ഷ സ്ഥാനം ഡോ ഷാഹിദ് ജമീല്‍ രാജിവെച്ചു

കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. . ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നും വെള്ളിയാഴ്ച്ച രാജിവെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു. കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യം തന്നെ ഷാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാര്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. രാജി ശരിയായ തീരുമാനമാണെന്നും […]

മടവൂർ കെ.എൻ.എം കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

മടവൂർ ശാഖാ കേരള നദ് വത്തുൽ മുജാഹിദീന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങളും ഭക്ഷണ കിറ്റുകളും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ വിതരണം ചെയ്തു. വാർഡ് മെമ്പർ സന്തോഷ് മാസ്റ്റർ ഏറ്റു വാങ്ങി. പി.പി. ഇ കിറ്റുകൾ , ഓക്സി മിറ്ററുകൾ, ഫ്യുമിഗേഷൻ മെഷിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ നൽകുന്നത്. കെ.എൻ.എം. ശാഖാ പ്രസിഡന്റ് എം.അബ്ദുൽ മജീദ്, സെക്രട്ടരി യൂസുഫ് സിദ്ധീഖ്, ആർ, ആർ ,ടി മാരായ എൻ. ശബീർ, വി.അബ്ദുസ്സലാം, […]

News Sports

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്ഗാവ് പൊലീസിനാണ് കോൺസെൻട്രേറ്റുകൾ കൈമാറിയത്. താരത്തിന് നന്ദി അറിയിച്ച് ഗുഡ്ഗാവ് പൊലീസാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. . കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് ഇന്ത്യ. നിരവധി ക്രിക്കറ്റ് താരങ്ങളും മറ്റുമാണ് സഹായവും പിന്തുണയുമായെത്തുന്നത്. ‘എന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിക്കിടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സേവിക്കുവാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ […]

Entertainment News

കോവിഡ് പ്രതിരോധനത്തിന് 25 ലക്ഷം രൂപ സംഭാവന നൽകി അജിത്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താൻ ധനസഹായവുമായി സിനിമാ താരം അജിത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അജിത് സംഭാവന ചെയ്‌തത്.അജിത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.

National

ഓക്സിജന്റെ സുഗമമായ നീക്കം; ഡ്രൈവര്‍മാരെ തേടി മോട്ടോര്‍വാഹന വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാൻ തുടങ്ങി. താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതർ പങ്കുവെച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് […]

സ്കൗട്ട് ആൻഡ് ഗൈഡ് സിന്റെ ഒരു കൈത്താങ്ങ്

സംസ്ഥാന ഭാരത് ആന്റ് സ്കൗട്ട് ഗൈഡ്സിന്റെകുന്ദമംഗലം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്തുകളായ കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ എന്നിവിടങ്ങളിലെ ഡിസി സി യിലേക്ക് ആവശ്യമായ ഓക്സിമീറ്റർ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ലോക്കൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ എ എസ് പി മാരായ […]

International News

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ത്യയിലെത്തും

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ലോക രാജ്യങ്ങളുടെ സഹായം തുടരുന്നു. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും. ജർമനി, പോർച്ചുഗൽ, നെതർലന്റ് എന്നീ രാജ്യങ്ങളാണ് സഹായമെത്തിക്കുന്നത്. 223 വെന്റിലേറ്ററുകളും 55,000 കുപ്പി റെംഡെസിവർ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമാണ് എത്തുക. ഖസാക്കിസ്ഥാനിൽ നിന്ന് 5.6 മില്ല്യൺ മാസ്‌കുകൾ ഇന്ന് ഇന്ത്യയിലെത്തികഴിഞ്ഞു. അമേരിക്ക, റഷ്യ, ബ്രിട്ടൺ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് മഹാമാരിക്കാലത്ത് സഹായമെത്തിക്കുന്നത്.

Kerala

സംസ്ഥാനത്ത് ഇന്ന് 43,529 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

error: Protected Content !!