കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുത്ത് പഞ്ചാബ്; പ്രതിമാസം 1500 രൂപ പെൻഷനും സൗജന്യ വിദ്യാഭ്യാസവും നൽകും

കോവിഡ്​ കാരണം മാതാപിതാക്കളെ നഷ്​ടമായ കുട്ടികൾക്ക്​ പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനായി നൽകാൻ പഞ്ചാബ്​ സർക്കാർ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങൾക്ക് ബിരുദതലം വരെ​ സൗജന്യ വിദ്യാഭ്യാസവും നൽകും. അത്താണിയെ നഷ്​ടപ്പെട്ട കുടുംബങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂ​ൈല ഒന്ന്​ മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും. അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്​ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു. കോവിഡ്​ മഹാമാരി […]

Local News

കുന്ദമംഗലത്ത് ഇന്ന് 25 പേർക്ക് കോവിഡ്

കുന്ദമംഗലത്ത് ഇന്ന് 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 56 ആന്റിജൻ ടെസ്റ്റിലാണ് പുതുതായി 25 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.76 ആർ ടി പി സി ആർ ടെസ്റ്റും നടന്നിട്ടുണ്ട്. വാർഡ് തിരിച്ചുള്ള കണക്ക് = 17 -4 9 -1 5 -1 23 -4 13 -1 21 -3 3 -2 7 -1 19 -2 20 -2 14 -3 2 -1

National News

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും വിശദീകരണം തേടി ദേശീയ മനുഷ്യവകാശ കമ്മിഷൻ

രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക പടർത്തുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഫംഗസ് ബാധയുടെ വ്യാപനം, മരണങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത് , രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് വ്യാപനതോത് വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത തൃപ്പതി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും വേണ്ട വിധത്തിൽ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നും പരാതിയിൽ […]

International News

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട് ; അമേരിക്ക

ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്, ഇതിന് പുറമേ ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിക്കുന്നു. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചുകഴിഞ്ഞു. […]

സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂൾ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

വെള്ളനൂർ റെസിഡൻസ് പരിധിയിലുള്ള സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂളിൽ നിന്നും 100 PPE കിറ്റ്, 100ഗ്ലൗസ് എന്നിവഅടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്കൂൾ മാനേജർ ജോസ് ഒരവനംതടത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഒളിക്കൽ ഗഫൂറിന് കൈമാറി.വാർഡ് മെമ്പർ. പ്രീതി വാലത്തിൽ, വൈസ് പ്രസിഡന്റ് സുഷമ എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വിറ്റ് തീർക്കാൻ കഴിഞ്ഞില്ല; പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍

തൃശൂര്‍ ചേലക്കരയില്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്. വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണു കളയേണ്ടി വന്നത്. വിളവെടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ വന്നത് […]

National News

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ബുദ്ധദേബ് വീട്ടില്‍ സ്വയം നിരീക്ഷണത്തിലും ശ്വാസതടസ്സമുള്ളതിനാല്‍ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു. ആശുപത്രിയിലേക്ക് മാറുന്നതില്‍ താല്‍പ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനാല്‍ ബുദ്ധേദബിനായി വീട്ടില്‍ ആശുപത്രി സമാനമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

National News

പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും കോവിഡിന് എതിരായ ആയുധങ്ങൾ ; നരേന്ദ്ര മോദി

പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതുമാണ് കോവിഡ് വൈറസിനെതിരായ ആയുധങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കുറയുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പിഎം-കെയേഴ്സ് ഫണ്ട് വഴി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും ഇതിനകം തന്നെ പല ആശുപത്രികളിലും പ്ലാന്റുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

Kerala News

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

കുന്ദമംഗലത്ത് കൺട്രോൾ റൂം തുറന്നു

കുന്ദമംഗലം മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഡ്വ: പി.ടി.എ.റഹീം എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ – 0495 2801020, 9447802157, 8891728265, 8156852551. കുന്ദമംഗലത്ത് ആരംഭിച്ച കൺട്രോൾ റൂമിന്റെ ഉദ്ഘാടനം സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഇ.വിനോദ് കുമാർ നിർവ്വഹിച്ചു. സന്നദ്ധ സേനാ കോ ഓർഡിനേറ്റർ അബി ജേഷ് , അസി: കോ ഓർഡിനേറ്റർ വിപിൻ, എം.കെ. മോഹൻ ദാസ് […]

error: Protected Content !!