National News

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്‌ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് വര്‍ധിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് യമുന, ഗംഗ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് വാര്‍ത്തയായിരുന്നു. ഗംഗാനദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് ; രാജ്യത്തെ 9346 കുട്ടികളെ ബാധിച്ചു; ദേശീയ ബാലാവകാശ കമ്മീഷൻ

കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. 1742 കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരശേഖരണത്തിന് ദേശീയ ബാലാവകാശ കമ്മിഷന്‍ തയാറാക്കിയ ബാല്‍ സ്വരാജ് പോര്‍ട്ടലിലാണ് കണക്കുകളുള്ളത്. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്.മഹാമാരി കേരളത്തിലെ 952 കുട്ടികളെയാണ് ബാധിച്ചതെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. 7464 കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചതായി കണക്കില്‍ […]

National News

കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിലാണ് ഓംകാര്‍ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് മപേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ […]

National News

‘നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാർ ;മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി

കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ മോദി പറഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളില്‍ ചിലരേയും മന്‍ കീ ബാത്തില്‍ […]

National News

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് കൊറോണക്കെതിരെയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്. ജില്ലയിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എല്ലാ ഉദ്യോ​ഗസ്ഥരും പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്നും […]

കോവിഡ് നിയന്ത്രണവിധേയം; ഡൽഹിയിൽ ജൂൺ ഒന്ന് മുതൽ ‘അൺലോക്ക്’ പ്രക്രിയ ആരംഭിക്കും; അരവിന്ദ് കെജരിവാൾ

കോവിഡ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജൂണ്‍ ഒന്നുമുതല്‍ ‘അണ്‍ലോക്ക്’ പക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തുടക്കത്തില്‍ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഇന്നലെ 1072 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ നിരക്ക് 1.53 ശതമാനമാണ്. 64 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. […]

National News

ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ ഓക്സിജൻ വിതരണം നാളെ മുതൽ

കോവിഡ് രോഗികളെ സഹായിക്കാനായി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ആന്ധ്രയില്‍ ഓക്സിജന്‍ വിതരണം ആരംഭിക്കും. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ കീഴിലാണ് ഓക്സിജൻ വിതരണം നടക്കുന്നത്. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ ഒൗദ്യോഗിക ട്വിറ്ററില്‍ ചിരഞ്ജീവി ഇങ്ങനെ എഴുതി: “ദൗത്യം ആരംഭിക്കുന്നു. ജീവന്‍െറ രക്ഷയായ ഓക്സിജന്‍്റെ അഭാവം മൂലം മരണങ്ങള്‍ ഉണ്ടാകരുത്”. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ, ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റ് രോഗികള്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഓക്സിജന്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മകന്‍ റാം ചരണ്‍ മേല്‍നോട്ടം വഹിക്കും. ബുധനാഴ്ച […]

National News

കോവിഡ് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തം; പ്രധാനമന്ത്രി

കോവിഡ് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധ പൂര്‍ണിമയോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡിന് മുമ്പുള്ള ലോകമായിരിക്കില്ല ഇനിയെന്നും കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വാക്‌സിനുള്ളത്‌. കോവിഡിനെ കുറിച്ച്‌ ഇപ്പോള്‍ നന്നായി അറിയാം. ഇത് കോവിഡിനെതിരെ പോരാടാന്‍ നമ്മളെ സഹായിക്കും. വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുരത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതേ സമയം […]

National News

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 വയസ്സില്‍ താഴെയുള്ള 315 കുട്ടികള്‍ക്കാണ് ദുംഗര്‍പൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 12 മുതലുള്ള കണക്കാണിത്. 9 വയസ്സ് വരെയുള്ള 60 കുട്ടികള്‍ക്കും 9-19 പ്രായമുള്ള 255 കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യത്തിന് വാര്‍ഡുകളും ഓക്സിജനും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാജസ്ഥാനില്‍ 6103 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 115 പേര്‍ മരിച്ചു. ആക മരണം 7,590 ആയി. ആകെ […]

Kerala News

കോവിഡിനെ നേരിടാൻ സർക്കാരിന് പരിപൂർണ പിന്തുണ ; പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍

കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കുമെന്നും വി. ഡി സതീശന്‍ പറഞ്ഞു. കെ. സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധിയനുസരിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കണം. ഞങ്ങളുടെ ജോലിയെന്ന് പറയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തലനാരിഴ കീറി പരിശോധിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രതിപക്ഷ […]

error: Protected Content !!