International News

യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വിദഗ്​ധർ

  • 20th June 2021
  • 0 Comments

യു.കെയിൽ കോവിഡ്​ മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധൻ. യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ യു.കെ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ പിൻമാറിയിരുന്നു അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുക. ഡോ.ആദം ഫിന്നാണ്​ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചത്​. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. […]

Kerala News

കോവിഡ് കാരണം അനാഥമായ കുടുംബങ്ങൾക്ക് വായ്പ

  • 19th June 2021
  • 0 Comments

കോവിഡ് കാരണം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ കുടുംബങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് സംസ്ഥാനം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരമാണിത്. മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള വ്യക്തി കോവിഡ് 19 നിമിത്തം മരണമടഞ്ഞിട്ടുള്ള പക്ഷം […]

National News

രാജ്യത്ത് ഒരു ലക്ഷം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

  • 18th June 2021
  • 0 Comments

രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ തന്നെ നാം വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി തയ്യാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെയാണ് ഒരുക്കുന്നത്. നിലവില്‍ മഹാമാരിക്കെതിരെ പോരാടുന്ന ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാകും. ഇതുവഴി ഇവര്‍ക്ക് ജോലി ലഭ്യമാവുകയും ചെയ്യും.’ […]

Trending

ജില്ലയില്‍ ഇന്ന് 968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 17th June 2021
  • 0 Comments

ജില്ലയില്‍ 968 പേര്‍ക്ക് കോവിഡ് രോഗമുക്തി 947, ടി.പി.ആര്‍ 8.29% ജില്ലയില്‍ ഇന്ന് 968 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടാള്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 951 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11818 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 947 പേര്‍ കൂടി […]

Trending

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 17th June 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Local News

കൊവിഡ് മുക്ത പഞ്ചായത്ത്: കുന്ദമംഗലത്ത് ബുധനാഴ്ച മുതൽ കടകൾ തുറക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

  • 17th June 2021
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്ത പഞ്ചായത്ത് ആക്കുന്നതിന് ഭാഗമായി ബുധനാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങളും മറ്റുള്ള സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണമെങ്കിൽ ജീവനക്കാരുടെയും ഉടമകളുടെയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഗ്രാമപഞ്ചായത്ത് സിക്രറട്ടറി അറിയിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നമ്മലിൻ്റെ അധ്യക്ഷതയിൽ ചേർന്ന വ്യാപാര വ്യവസായ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് സിക്രട്ടറി പറഞ്ഞു. ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി ഉള്ള കടകൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ജീവനക്കാരുടെയും കടയിൽ ഉണ്ടാവുന്ന ഉടമസ്ഥരുടെയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് […]

National

വാക്​സിൻ വില മാറ്റാനൊരുങ്ങി കേന്ദ്രം; നിർമ്മാതാക്കളുമായി ചർച്ച തുടങ്ങി

  • 10th June 2021
  • 0 Comments

ന്യൂഡൽഹി:​ കോവിഡ്​ വാക്​സിൻ വില കേന്ദ്രസർക്കാർ മാറ്റാനൊരുങ്ങുന്നുവെന്ന്​ റിപ്പോർട്ട്​. ഇതി​െൻറ ഭാഗമായി വാക്​സിൻ നിർമ്മാതാക്കളുമായി കേന്ദ്രസർക്കാർ ചർച്ച തുടങ്ങി. കോവിഷീൽഡി​െൻറ നിർമാതാക്കളായ സിറം ഇൻസ്​റ്റിറ്റ്യൂട്ടുമായും കോവാക്​സിൻ നിർമ്മിക്കുന്ന ഭാരത്​ ബയോടെക്കുമായാണ്​ ചർച്ച. വാക്​സിൻ നയം മാറ്റിയതിന്​ പിന്നാലെയാണ്​ കേന്ദ്രസർക്കാർ നടപടി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ വാക്​സിൻ നിരക്ക്​ കേന്ദ്രസർക്കാർ പുതുക്കി​ നിശ്​ചയിച്ചിരുന്നു. കോവിഷീൽഡ്​ -780, കോവാക്​സിൻ -1,410, സ്​പുട്​നിക്​ 1,145 രൂപ എന്നിങ്ങനെയാണ്​ വില പുതുക്കി നിശ്​ചയിച്ചത്​. വാക്​സിന്​ അഞ്ച്​ ശതമാനം ജി.എസ്​.ടിയും ചുമത്തും. ഇതുപ്രകാരം […]

Kerala

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

  • 10th June 2021
  • 0 Comments

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ നടപടി. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാര്‍​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​. റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ്​ പ്രധാന നിര്‍ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന്​ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശം. സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ […]

National News

കോവിഡ്; രണ്ടാം തരംഗത്തിന്‍റെ തീവ്ര ഘട്ടം മറി കടന്നു; കേന്ദ്ര സർക്കാർ

രണ്ടാം കോവിഡ് തരംഗത്തിന്‍റെ തീവ്രഘട്ടം മറി കടന്നതായും രോഗ വ്യാപന തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒരു പ്രദേശത്ത് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം. ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി പത്തു ശതമാനത്തിന് മുകളില്‍. […]

National News

അണ്‍ലോക്കിന് മൂന്നിന മാർഗ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഐസിഎംആര്‍

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ, വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി തുറന്നിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തുറന്നിടലുമായി ബന്ധപ്പെട്ട് മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ. അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളിലായിരിക്കണം വാക്‌സിനേഷന്‍ . അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം തുറന്നിടല്‍ നടപടിക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു.പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാല്‍ […]

error: Protected Content !!