National News

കോവിഡ് മൂന്നാം തരംഗം അടുത്ത മാസത്തോടെ; സെപ്റ്റംബര്‍ മാസത്തോടെ മൂര്‍ധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്

രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗ വ്യാപനം അടുത്തമാസത്തോടെയുണ്ടാകുമെന്ന് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000ത്തിലേക്ക് ചുരുങ്ങുമെന്നും ആഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തോടെയാണ് മൂര്‍ധന്യത്തിലെത്തിയതെന്നും ഡല്‍ഹി, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് രണ്ടാം തരംഗം ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

National News

പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തണം; സുപ്രീംകോടതി

കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരണപ്പെടുന്നവരുടെ സര്‍ട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീര്‍ണതകള്‍കൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാല്‍ ഇത്തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് മാര്‍ഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കോവിഡില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഈ രേഖയിലെ മരണകാരണത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ […]

National News

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ജാഗ്രതയോടെ വേണം; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

  • 30th June 2021
  • 0 Comments

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതു ജാഗ്രതയോടെ വേണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതു ജാഗ്രതയോടെ ചെയ്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാവും. രോഗസ്ഥിരീകരണ നിരക്കു കൂടുതലുള്ള ജില്ലകളില്‍ പ്രത്യേകം നിരീക്ഷണവും ജാഗ്രതയും വേണം.. കോവിഡ് പ്രോട്ടോക്കോള്‍ നിശിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്‌ക്കൊപ്പം കോവിഡ് […]

Kerala News

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

  • 29th June 2021
  • 0 Comments

സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. ഇനി മുതൽ ടി.പി.ആർ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ്​ മുതൽ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും. ഇവിടെ ലോക്​ഡൗണായിരിക്കും ഉണ്ടാവുക. 18ന്​ മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാവും […]

Health & Fitness News

ഡെൽറ്റ പ്ലസ് മാത്രമല്ല ഈ വകഭേദങ്ങളും ലോകത്തിന് ഭീഷണി

  • 29th June 2021
  • 0 Comments

കൊറോണ ​വൈറസി​െൻറ ഡെൽറ്റ പ്ലസ്​ വകഭേദം​ രാജ്യത്ത്​ ആശങ്ക സൃഷ്​ടിക്കുകയാണ്. 2020 ഡിസംബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റയിൽനിന്ന്​ വകഭേദം സംഭവിച്ച വൈറസാണ്​ ഡെൽറ്റ പ്ലസ്​. നിലവിൽ 12ഒാളം സംസ്​ഥാനങ്ങളിൽ ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തു. 50ഒാളം ജീവനും കവർന്നിരുന്നു.​. വാക്​സിനും പ്രത്യേക മരുന്നുകൾക്കും ഇൗ വകഭേദം വി​ധേയമല്ലെന്ന വിദഗ്​ധരുടെ വിലയിരുത്തലാണ്​ ഇതി​െൻറ പ്രധാന അടിസ്​ഥാനം. എന്നാൽ, ലോകത്ത്​ ഡെൽറ്റ പ്ലസ്​ മാത്രമല്ല ആശങ്ക സൃഷ്​ടിക്കുന്നതെന്നാണ്​ പുതിയ വിവരം. ഡെൽറ്റ പ്ലസിനെ പോലെയല്ലെങ്കിലും രാജ്യത്തി​െൻറ സമ്പദ്​വ്യവസ്​ഥയെ വീണ്ടും […]

National News

കോവിഡ് മൂന്നാം തരംഗം വൈകാൻ സാധ്യത; വിദഗ്ധ സമിതി

  • 27th June 2021
  • 0 Comments

കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഐസിഎംആര്‍ പഠനം പറയുന്നത് മൂന്നാം തരംഗം വൈകുമെന്നാണ്. ഇത് അവസരമായി കണ്ട് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു. വരുംദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്റെ പരീക്ഷണം ഏകദേശം പൂര്‍ത്തിയായി. […]

National News

കോവിഡ് മൂന്നാം തരംഗം; നേരിടാൻ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ

  • 25th June 2021
  • 0 Comments

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യമന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. ഒന്നാം തരംഗം സമയത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടയതും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമുള്ള പദ്ധതിയുടെ കാലാവധി നീട്ടിയത് ഒഴിച്ചാല്‍ മറ്റ് ആശ്വാസ പാക്കേജുകള്‍ ഉണ്ടായിരുന്നില്ല. രണ്ടാം തരംഗം നിയന്ത്രണ വിധേയമായെങ്കിലും രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള […]

National News

മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; രണ്ട് മരണം

  • 25th June 2021
  • 0 Comments

മധ്യപ്രദേശില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് വകഭേദം ഏഴുപേരില്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുന്‍പ് ആദ്യ ഡോസോ രണ്ടു ഡോസുകളോ സ്വീകരിച്ച മൂന്നു രോഗികള്‍ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്‌നങ്ങളില്ലാതെയോ ഹോം ഐസൊലേഷനില്‍ കഴിയുകയോ ചെയ്യുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്ത രണ്ടുപേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദത്തെ പരാജയപ്പെടുത്താന്‍ സാധിച്ചു. ഇതില്‍ ഒരാള്‍ 22 വയസ്സുള്ള സ്ത്രീയും മറ്റേയാള്‍ രണ്ടുവയസ്സുള്ള കുഞ്ഞുമാണ്. രോഗം സ്ഥിരീകരിച്ച ഏഴുപേരില്‍ […]

Kerala News

കോവിഡ് ചികിത്സക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രിക്ക് നിശ്ചയിക്കാം; സംസ്ഥാന സർക്കാർ

  • 21st June 2021
  • 0 Comments

കോവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികില്‍സയ്ക്ക് ചെലവേറുമെന്ന് ഉറപ്പായി. അതേസമയം, സ്വകാര്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് എത്ര നിരക്ക് ഈടാക്കാം എന്നതു സംബന്ധിച്ച മാനേജുമെന്റിന്റെ ആവശ്യത്തില്‍, ഇവര്‍ക്കും സര്‍ക്കാര്‍ നിരക്ക് ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇത് വാര്‍ഡിലും ഐസിയുവിലും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കുമ്പോഴും മാത്രമാണ് ലഭിക്കുക. നേരത്തെ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. […]

National News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല; കേന്ദ്ര സർക്കാർ

  • 20th June 2021
  • 0 Comments

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു ആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത് . ഈ സാഹചര്യത്തിൽ മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് […]

error: Protected Content !!