Kerala News

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Kerala News

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല;ചില ജില്ലകളിൽ വ്യാപനം രൂക്ഷമാണെന്നും കെ കെ ശൈലജ

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിതല്ലെന്ന് പറയാൻ കഴിയില്ലെന്നും ചില ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും അവർ പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം.കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കാസര്‍കോട്ടെ ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. […]

Local

ഈ മഹാമാരിയെ ഒന്നിച്ച് ചേർന്ന് തോൽപ്പിക്കാം

ഈ മഹാമാരിയെ ഒന്നിച്ച് ചേർന്ന് തോൽപ്പിക്കാം ചരിത്രത്തിൽ മനുഷ്യരാശി കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. സമസ്ത മേഖലകളെയും, സർവ്വ ജനങ്ങളെയും ലോകം ഒട്ടുക്കും ഈ മഹാമാരി ബാധിക്കുകയും തകർക്കുകയും ചെയ്തിരിക്കുന്നു. ആരോഗ്യ മേഖലയോടൊപ്പം സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ തൊഴിൽ മേഖലകളെ മുഴുവൻ ഈ മഹാമാരി ബാധിക്കുകയും തളർത്തുകയും ചെയ്തിരിക്കുകയാണ്. ജനങ്ങൾ വീടുകൾക്കകത്ത് തളച്ചിടപ്പെട്ടിരിക്കുന്നു . ഒരു മേഖലകളിലും ക്രിയാത്മകമായി ഒരു പ്രവർത്തിയും നടത്താൻ കഴിയാതെ വന്നിരിക്കുന്നു. ഈ പ്രതിസന്ധിയെ നമുക്ക് തരണം ചെയ്തേ […]

Kerala News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കൈമാറിയ ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. വെന്റിലേറ്റര്‍ ഐ.സി.യു സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കുന്നതിനായി 50 ലക്ഷം രൂപ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയ്ക്കായി പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് ആരംഭിക്കുന്നതിന് 40 […]

National News

ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ്

ഡൽഹിയിലെ സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ് . എൺപത് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ ഒപി വിഭാഗം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്.കോവിഡ് സ്ഥിരീകരിച്ച എൺപത് ഡോക്ടർമാരിൽ 12 പേർ ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ബാക്കിയുള്ളവരിൽ അവരുടെ വീടുകളിൽ ക്വാറന്റീനിൽ കഴിയുകയാണ്. ആശുപത്രിയിലെ സീനിയർ സർജൻ ആയ ഡോ. എകെ റാവത്ത് ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 27 വർഷമായി സരോജ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചയാളാണ് ഡോ. എകെ റാവത്ത്. ഡോക്ടറുടെ മരണത്തിന്റെ ഞെട്ടലിലാണ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Kerala News

സംസ്ഥാനത്ത് ഇന്ന് 41, 971 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

National News

കങ്കണ റണാവത്തിന് കോവിഡ്

ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാന്‍ സ്വയം പ്രതിരോധിച്ചിരുന്നു. പക്ഷെ രോഗം വന്നത് ഞാന്‍ […]

National News

കോവിഡ് രണ്ടാം വ്യാപനം;രാജ്യത്തെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് കോവിഡിന്റെ രണ്ടാം വ്യാപനം സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ നിർമിക്കാൻ ആവശ്യമായ വസ്തുക്കളിൽ കുറവ് അനുഭവപ്പെടുന്നതായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോവിഡ് വാക്‌സിൻ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കുവാൻ ആവശ്യമായ വാക്‌സിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വെര്‍ച്വല്‍ വാര്‍ഷിക മീറ്റിംഗിന് ഇടയിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

News Sports

ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ബാറ്റിങ്​ കോച്ചും മുൻ ആസ്​ട്രേലിയൻ താരവുമായ മൈക്​ ഹസിക്ക്​ കോവിഡ്

ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ബാറ്റിങ്​ കോച്ചും മുൻ ആസ്​ട്രേലിയൻ താരവുമായ മൈക്​ ഹസിക്ക്​ കോവിഡ്​. ചെ​െന്നെ ബൗളിങ്​ കോച്ച്​ ലക്ഷ്​മീപതി ബാലാജിക്കും ടീം ബസ്​ ക്ലീനർക്കും കോവിഡ്​ ബാധിച്ചതിന്​ പിന്നാലെയാണ്​ ഹസിയും കോവിഡ്​ ബാധിതരാകുന്നത്​. ഹസിയുടെ പരിശോധന ഫലം തെറ്റായി വന്നതാണോ എന്നറിയാൻ വീണ്ടും ​ടെസ്റ്റ്​ ചെയ്യുന്നുണ്ട്​്​. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ താരങ്ങൾക്കും ചെന്നൈ ടീമിന്‍റെ അണിയറയിലുള്ളവർക്കും കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ ഐ.പി.എൽ നിർത്തിവെച്ചിരുന്നു. മുംബൈ, ചെന്നൈ, ന്യൂഡൽഹി, ബെംഗളൂരൂ, അഹ്​മദാബാദ്​, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരുന്നു ഐ.പി.എൽ […]

error: Protected Content !!