International News

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ്

ലണ്ടനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ സംഘത്തിൽ രണ്ടുപേർക്ക് കോവിഡ്. ഇതേത്തുടർന്ന് ഇന്ത്യൻ പ്രതിനിധി സംഘം മുഴുവൻ സ്വയം ഐസൊലേഷനിലേക്ക് മാറിയിരിക്കുകയാണ്. ജി7 അംഗമല്ലെങ്കിൽ കൂടി ഈ വർഷത്തെ അതിഥിയായാണ് ഇന്ത്യയ്ക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ബ്രിട്ടീഷ് അധികൃതരാണ് പുറത്തുവിട്ടത്. അതേസമയം, വൈറസ് സ്ഥിരീകരിച്ചവരിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇല്ലെന്ന് […]

National News

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം; അലഹബാദ് ഹൈക്കോടതി

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി. ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു. ഓക്സിജന്‍ കിട്ടാതെയുള്ള കൊവിഡ് രോഗികളുടെ മരണത്തിന് കാരണം വിതരണക്കാരും സംഭരണക്കാരുമാണെന്ന് കോടതി പറഞ്ഞു. . ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്.എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്നാണ് സിദ്ദാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും […]

News Sports

കോവിഡ് വ്യാപനം; ഐ പി എൽ നിർത്തി വെച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ഉൾപ്പെടെ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Kerala News

കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുത് ; ഹൈക്കോടതി

കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം, എന്നാൽ ശാരീരിക ഉപദ്രവും ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് […]

National News

കൊവിഡിന്റെ വ്യാപനം ഒഴിവാക്കാനുള്ള ഏക മാര്‍ഗം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കൽ; രാഹുൽ ഗാന്ധി

കൊവിഡിന്റെ വ്യാപനം ഒഴിവാക്കാനുള്ള ഏക മാര്‍ഗം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാറിന്റെ ഉദാസീനത നിഷ്‌ക്കളങ്കരായ മനുഷ്യരെ കൊല്ലുകയാണെന്നും മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പാലിച്ചു വേണം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍, നിലവില്‍ രാജ്യത്ത് ലോക് ഡോണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഏറ്റവും ഒടുവില്‍ മാത്രമേ സമ്പൂര്‍ണ ലോക് ഡൗണിലേക്ക് രാജ്യം പോവുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ […]

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ്

കോവിഡ് കേസുകള്‍ കൂടുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിമാന,റോഡ്,റെയില്‍ മാര്‍ഗമെത്തുന്ന യാത്രക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ശനിയാഴ്ച 7,041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന കേസാണ് ഇത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,77,990 ആയി ഉയർന്നു അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. മരുന്നുകളും അവശ്യവസ്തുക്കളായ പാൽ, […]

National News

കോവിഡ് പ്രതിരോധം; ദേശീയ തലത്തിൽ മികച്ച ആസൂത്രണം വേണം ; സോണിയ ഗാന്ധി

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച ശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തില്‍ ഒരു പദ്ധതി രൂപവത്കരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അവര്‍ പറഞ്ഞു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയില്‍ കൂടിയാണ് സോണിയ ആവശ്യം ഉന്നയിച്ചത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകള്‍ തടയുകയും മഹാമാരി അവസാനിക്കുന്നിടം വരെ കുറഞ്ഞത് 6000 രൂപ അവരുടെ […]

International News

‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ ; ഓർമപ്പെ ടുത്തലുമായി ഗൂഗിൾ

കോവിഡ് എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പിടി തരാതെ കുതിക്കുകയാണ് കോവിഡ് .മാത്രമല്ല ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ എന്ന സന്ദേശമാണ് ഡൂഡിലിലൂടെ ഗൂഗിള്‍ പങ്കുവയ്ക്കുന്നത്. ഗൂഗിള്‍ ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കിയിരിക്കുന്നു. മെയ് […]

Kerala News

പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം

പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് പരാതിയുയരുന്നു.ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്ന പരാതികളുയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഓക്സിജൻ സഹായം ആവശ്യമുള്ള നൂറിലേറെ കൊവിഡ് രോഗികളാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയിൽ മാത്രം 60 രോഗികളാണ് ഓക്സിജൻ ആവശ്യമുള്ളത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് കഞ്ചിക്കോട്ടെ അധികൃതർ […]

National News

നാല് ലക്ഷം കടന്ന് കോവിഡ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,01,993 പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു. ഇത് ആദ്യമായാണ് നാല് ലക്ഷത്തിലധികം പേര്‍ക്ക് ഒറ്റദിവസംകൊണ്ട് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,164,969 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 3523 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ […]

error: Protected Content !!