News

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണംകൂടി

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണംകൂടി. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആലപ്പുഴയില്‍ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. പരിശോധനാഫലം പോസിറ്റീവായി.

Kerala

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട് […]

Kerala

സംസ്ഥാനത്ത് 4 കോവിഡ് മരണം കൂടി

സംസ്ഥാനത്ത് 4 കോവിഡ് മരണം കൂടി. ഇതോടെ ഇന്ന് സ്ഥിരീകരിക്കുന്ന മരണം 6 ആയി എറണാകുളം, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് കോവിഡ് മരണം സംഭവച്ചിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചത് തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58). എറണാകുളത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വസി കെ ഗോപി (70) ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ച […]

Kerala

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഉച്ചവരെ ഉള്ള കണക്കുകളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രോഗം സ്ഥിരീകരിച്ചവരില്‍ 375 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 29 പേരുടെ ഉറവിടം വ്യക്തമല്ല. 31 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും […]

News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മാരാരിക്കുളം കാനാശ്ശേരില്‍ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിണപ്പെടുകയായിരുന്നു. വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു ഇവര്‍. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 63 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം

  • 13th July 2020
  • 0 Comments

കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം . കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മ (63 ) ആണ് കോവിഡ് ബാധിച്ച് മരിച്ചത് . ഇവർ ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന പാറക്കത്തോട് സ്വദേശി അബ്ദുൾ സലാം (71 ) മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമായിട്ടില്ല

News

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

  • 12th June 2020
  • 0 Comments

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ചത്. ഇയാളുടെ കോവിഡ് ഫലം വന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദവും കടുത്ത പനിയുമുണ്ടായിരുന്നു. ഇദ്ദേഹം ട്രെയിനില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഇന്ന് പരിശോധനാഫലം വന്നേക്കും.

Kerala

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു. വിജയരാഘവപുരം അസ്സീസ നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി. മാലദ്വീപില്‍ നിന്നെത്തി നോര്‍ത്ത് ചാലക്കുടിയിലെ ബന്ധുവീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കടുത്ത ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം.

International

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി നൈനാന്‍ സി. മാമ്മന്‍ (45) ബഹ്റൈനിലും കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബ്(24) ഒമാനിലും തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ (61) കുവൈറ്റിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 185 ആയി.

News

കോവിഡ് 19; സംസ്ഥാനത്ത് ഒരു മരണംകൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 15 ആയി. 10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

error: Protected Content !!