Kerala

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ഉച്ചവരെ ഉള്ള കണക്കുകളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

രോഗം സ്ഥിരീകരിച്ചവരില്‍ 375 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 29 പേരുടെ ഉറവിടം വ്യക്തമല്ല. 31 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 794 പേരാണ് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28  എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 

തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4   എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

21533 സാംപിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!