Kerala

സംസ്ഥാനത്ത് ഒരുകൊവിഡ് മരണം കൂടി

പാലക്കാട്: സംസ്ഥാനത്ത് ഒരുകൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മീനാക്ഷി അമ്മാള്‍ മെയ് 25 നാണ് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിത്. പ്രമേഹം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു.

Kerala News

ക്ഷീണമാണ് ശരീരം ഒന്നായിട്ട്, ഇപ്പൊ ഏടേയും പോകാനും പിടിക്കാനൊന്നുമില്ലല്ലോ അത് കാരണം റൂമിൽ തന്നെ: സങ്കടത്തിലാഴ്ത്തി അഹമ്മദ് ഇബ്രാഹിമിന്റെ അവസാന വാക്കുകൾ

കോഴിക്കോട് ; കഴിഞ്ഞ ഇതേ നോമ്പു കാലം കഴിഞ്ഞാണ് കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിം കുവൈത്തിലേക്ക് പോകുന്നത്. താൻ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന കിച്ചണ്‍ കബോര്‍ഡ് കമ്പനിയിലേക്ക് യാത്ര തിരിക്കുന്നത്. വീണ്ടും നാടും വീടും കാണാമെന്ന പ്രതീക്ഷയോടെ പ്രാരാബ്ധങ്ങൾ പേറി പ്രവാസ ലോകത്തേക്ക് തിരിക്കുമ്പോൾ ആരും കരുതിയിരുന്നില്ല ഒപ്പം അദ്ദേഹവും ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ലായെന്ന്. അവസാനമായി മെയ് മൂന്നാം തിയ്യതി വരെ കുടുംബങ്ങൾങ്ങളുമായി […]

Kerala News

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു: ആരോഗ്യമന്ത്രി

കോഴിക്കോട് : കോവിഡ്‌ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ . കുഞ്ഞിന്‌ ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ സംസ്‌ക്കാരം കോവിഡ്‌ ചട്ടങ്ങൾ പാലിച്ച്‌ നടത്തു. ഹൃദയാഘാതമാണ് മരണ കാരണം. മഞ്ചേരി സ്വദേശികളുടെ മകൾ നൈഹ ഫാത്തിമയാണ്‌ മരിച്ചത്‌. കുഞ്ഞിന്‌ എവിടെ നിന്നാണ്‌ രോഗം പകർന്നതെന്ന്‌ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണെന്നും‌. രോഗബാധിതനായ ബന്ധു കുഞ്ഞുമായി അടുത്തിട […]

error: Protected Content !!