Kerala kerala

പുതുവത്സരാശംസ നേര്‍ന്നില്ല; യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ പുതുവത്സരാശംസ നേരാത്തതിന് കാപ്പ കേസ് പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹമാസകലെ 24 തവണ കുത്തേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണു യുവാവിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ടയാളാണ്. ന്യൂ ഇയര്‍ ആശംസ പറയാത്തതാണ് ആക്രമണത്തിലേക്കു നയിച്ചത്. ബസ് സ്റ്റോപ്പില്‍ ഒപ്പമുണ്ടായിരുന്നവരെ ആശംസിച്ച യുവാവ് പ്രതിക്ക് ആശംസ നേരാതിരുന്നതാണു പ്രകോപിപ്പിച്ചതെന്നാണു വിവരം.

Kerala kerala

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

  • 28th December 2024
  • 0 Comments

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 270 സാക്ഷികളാണ് കേസിലുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് […]

Kerala kerala

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം; 20 ലക്ഷം രൂപ പിഴയൊടുക്കണം

  • 21st December 2024
  • 0 Comments

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസില്‍ പ്രതിക്ക് കടുത്ത ശിക്ഷ. പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ എട്ടു വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നല്‍കണം. 2022 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. […]

kerala Kerala

ഷെഫീഖ് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാര്‍

  • 20th December 2024
  • 0 Comments

ഇടുക്കി: കുമളി ഷഫീഖ് വധശ്രമകേസില്‍ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീഖിന്റെ പിതാവ് ഷെരീഫും രണ്ടാനമ്മ അനീഷയുമാണ് പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 2013 ജൂലൈയില്‍ ആണ് ഷെഫീഖ് ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്. പ്രതികള്‍ക്ക് മറ്റ് മക്കളുണ്ടെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയ അര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു […]

Kerala kerala

9 വയസുകാരിയെ കാറിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; ഷജീലിന് മുന്‍കൂര്‍ ജാമ്യം ഇല്ല

  • 19th December 2024
  • 0 Comments

കോഴിക്കോട്: 9 വയസുകാരിയെ കാറിടിച്ച് കോമയിലാക്കിയ ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നിലവില്‍ ഷജീല്‍ വിദേശത്താണ്. അപകടത്തില്‍ പുത്തലത്ത് ബേബിയെന്ന സ്ത്രീ മരിക്കുകയും ഇവരുടെ പേരക്കുട്ടി ദൃഷാന കോമയിലാവുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകടവിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്തു തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്ത് പോലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഫെബ്രുവരി 17നാണ് ചോറോട് […]

Kerala kerala

മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി; ക്രൂരമര്‍ദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്

  • 18th December 2024
  • 0 Comments

മലപ്പുറം: മലപ്പുറം മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി . കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മര്‍ദനമേറ്റത്. വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന ഷംസുദ്ദീന്‍ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി റോഡിന്റെ നടുവില്‍ ഒരു ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനു പിന്നാലെ ബൈക്ക് യാത്രികന്‍ ഷംസുദ്ദീനെ […]

GLOBAL International kerala Kerala

സൗദിയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹിമിന്റെ മോചനം; കേസ് വീണ്ടും വിധി പറയുന്നത് മാറ്റി; സാങ്കേതിക തടസമാണ് കേസ് മാറ്റാന്‍ കാരണം

  • 8th December 2024
  • 0 Comments

കോഴിക്കോട്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച് വിധി പറയുന്നത് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികള്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതാണ് കേസിലെ വിധി നീളാന്‍ ഇടയാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നും നിയമസഹായ സമിതി അറിയിച്ചു. കഴിഞ്ഞ സിറ്റിങ്ങില്‍ ആവശ്യപ്പെട്ടതനുസരിച്ച് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ന് വാദപ്രതിവാദം നടന്നതിന് ശേഷമാണ് വിധി […]

kerala Kerala

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മന്ത്രവാദിനിയായ യുവതി അടക്കം 4 പേര്‍ അറസ്റ്റില്‍

  • 5th December 2024
  • 0 Comments

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി […]

kerala Kerala

300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും പ്രതി സൂക്ഷിച്ചത് സ്വന്തം വീട്ടില്‍ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി;മോഷണശേഷം നാട്ടില്‍ തന്നെ തുടര്‍ന്നു

  • 2nd December 2024
  • 0 Comments

കണ്ണൂര്‍: വളപട്ടണത്തെ വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും അയല്‍വാസി ലിജീഷ് സൂക്ഷിച്ചത് സ്വന്തം വീട്ടില്‍ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കി. വെല്‍ഡിങ് ജോലിക്കാരനാണ് 30കാരനായ ലിജീഷ്. തന്നെ സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ മോഷണശേഷം നാട്ടില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ ചോദ്യംചെയ്യല്‍ തുടരുകയാണ്. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം കൃത്യമായി അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് […]

Kerala kerala kerala politics

വിദ്വേഷ പരാമര്‍ശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ അന്വേഷണം അവസാനിപ്പിച്ചു

  • 28th November 2024
  • 0 Comments

വയനാട്: മുനമ്പം വിഷയത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സുരേഷ് ഗോപിക്കുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കേരളത്തിലെ പൊലീസ് സംവിധാനത്തില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. കേസില്‍ കോടതിയെ സമീപിക്കാനാണ് അനൂപിന്റെ നീക്കം. വയനാട്ടില്‍ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നായിരുന്നു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് […]

error: Protected Content !!