Kerala kerala

മലപ്പുറത്ത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി; ക്രൂരമര്‍ദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്

മലപ്പുറം: മലപ്പുറം മങ്കട വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന് പരാതി . കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മര്‍ദനമേറ്റത്. വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന ഷംസുദ്ദീന്‍ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി റോഡിന്റെ നടുവില്‍ ഒരു ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനു പിന്നാലെ ബൈക്ക് യാത്രികന്‍ ഷംസുദ്ദീനെ ആക്രമിക്കുകയായിരുന്നു. ആദ്യം കമ്പ് കൊണ്ടാണ് അടിച്ചത്. പിന്നീട് കൂടുതല്‍ ആളുകള്‍ അവിടെയെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഒരാള്‍ തന്നെ കമ്പി കൊണ്ട് മുഖത്തടിച്ചുവെന്നും അദ്ദേഹം പറയുന്നു. വരുന്നവരെല്ലാം അടിച്ച് തിരികെ പോകുന്ന സ്ഥിതിയായിരുന്നുവെന്നും ഷംസുദ്ദീന്‍ വിശദീകരിക്കുന്നു. നാട്ടുകാരുണ്ടായിരുന്നെങ്കിലും മര്‍ദിക്കുന്നവരെ പേടിച്ച് ആശുപത്രിയിലെത്തിച്ചെല്ലെന്നും ആരോപിക്കുന്നു. പിന്നീട് സ്വന്തം നാട്ടില്‍ നിന്നും ആളുകളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!