kerala Kerala Local

ബിജെപിയില്‍ കുറുവാ സംഘം’; കോഴിക്കോട്ടെ പോസ്റ്ററില്‍ കലാപാഹ്വാനത്തിന് കേസെടുത്തു

  • 28th November 2024
  • 0 Comments

കോഴിക്കോട്: ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാലാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ‘സേവ് ബിജെപി’ എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയില്‍ കുറുവാ സംഘമുണ്ടെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തെ മാറ്റണമെന്നും ആവശ്യമുന്നയിച്ചിരുന്നു.

Kerala kerala

മകള്‍ നേരിട്ടത് ക്രൂര മര്‍ദനം; ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണം; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്

  • 27th November 2024
  • 0 Comments

കൊച്ചി: പന്തിരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് . മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണ്. മര്‍ദനം സംബന്ധിച്ച് മകള്‍ നേരത്തെയിട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ”ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്‌കാനെടുത്തതും എക്‌സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് […]

Trending

ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

  • 26th November 2024
  • 0 Comments

ആദിവാസികളുടെ കുടിൽ പൊളിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മാനന്തവാടി ഡിഎഫ്ഒയും വയനാട് കളക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകി. സംഭവത്തിൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു. ചീഫ് വൈഡ് ലൈഫ് വാർഡന്റ പ്രാഥമിക റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരാക്ഷേപമാണ് ഉയർന്നത്. ആദിവാസികളെ തിടുക്കത്തിൽ കുടിയൊഴിപ്പിച്ച് വനം വകുപ്പിന് അപമതിപ്പുണ്ടാക്കി യെന്ന് റിപ്പോർട്ടിൽ പരാമർശം. കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ടി കൃഷ്ണന് സംഭവിച്ചത് ഗുരുത വീഴ്ച്ചയുണ്ടായെന്ന് […]

Kerala kerala

യുവാവ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച സംഭവം: മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

  • 25th November 2024
  • 0 Comments

പത്തനംതിട്ട: തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കരാറുകാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം. മരം മുറിക്കുന്നതിനായി റോഡില്‍ കയര്‍ കെട്ടിയത് യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ് സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയുണ്ടായ അപകടത്തില്‍ തകഴി […]

GLOBAL International Trending

അബ്ദുറഹീം കേസ് വീണ്ടും മാറ്റിവെച്ചു, രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും

  • 17th November 2024
  • 0 Comments

റിയാദ്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുമുണ്ടായില്ല. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ച് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഇതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത്. കേസില്‍ ഇന്ന് അന്തിമ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിംഗിലാണ് കേസ് ഇന്ന് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

kerala Kerala

ആലപ്പുഴ കവര്‍ച്ചാ കേസ്; പിടിയിലായവര്‍ നിരപരാധികളെന്ന് കുടുംബം

  • 17th November 2024
  • 0 Comments

ആലപ്പുഴ : ആലപ്പുഴ കവര്‍ച്ചാ കേസില്‍ പിടിയിലായവര്‍ നിരപരാധികളെന്ന് കുടുംബം.കുണ്ടന്നൂരില്‍ നിന്നും പിടിയിലായവരുടെ കുടുംബമാണ് പിഞ്ചു കുഞ്ഞുങ്ങളുമായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു.കസ്റ്റഡിയിലുളള സന്തോഷ് സെല്‍വനും മണികണ്ഠനും നിരപരാധികളാണെന്നാണ് കുടുംബം പറയുന്നത്. ഞങ്ങള്‍ക്ക് ഒപ്പമായിരുന്നു ഇവരുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നത് പോലെ ആലപ്പുഴയില്‍ ഇരുവരും പോയിട്ടില്ലെന്നും കുടുംബം പറയുന്നു. തമിഴ്‌നാട് തേനി സ്വദേശികളാണ്. കേരളത്തില്‍ കുപ്പി പാട്ട വിറ്റാണ് വില്‍ക്കുന്നത്. പൊലീസ് പിടിച്ച ഉടനെ അടിയായിരുന്നു. അതാണ് ഓടിപ്പോകാന്‍ ശ്രമിച്ചത്. നേരത്തെ തമിഴ്‌നാട് ജയിലിലായിരുന്നു. ഇറങ്ങിയിട്ട് […]

Kerala kerala

മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു; നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി വച്ചു; അമ്മയ്‌ക്കെതിരെ കേസ്

  • 11th November 2024
  • 0 Comments

കൊല്ലം: നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട് ക്രൂരത കാണിച്ചത്. മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണം. കുട്ടിയുടെ വലതു കാലില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്. പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്‌സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി […]

kerala Kerala

നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 30th October 2024
  • 0 Comments

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍കോട് ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ അടുത്ത് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.

kerala Kerala

വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; വനിതാ ഡോക്ടറുടെ പരാതിയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്

  • 20th October 2024
  • 0 Comments

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയില്‍ തൃശൂര്‍ ഐ ആര്‍ ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവില്‍ ആണ്. 20 ദിവസം മുന്‍പാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു കൊണ്ടുവന്ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു എന്നും […]

Kerala kerala kerala politics

പി പി ദിവ്യയ്ക്കും പ്രശാന്തിനുമെതിരെ കേസെടുക്കണം; നവീന്‍ ബാബുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി

  • 16th October 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയ്ക്കെതിരെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പി പി ദിവ്യയ്ക്ക് പുറമെ പമ്പ് ഉടമ പ്രശാന്തിന് എതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പരാതി നല്‍കിയത്. കണ്ണൂര്‍ സിറ്റി പൊലീസ്, കണ്ണൂര്‍ എസ്പി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ സംസ്‌കാരം […]

error: Protected Content !!