തൂണേരി ഷിബിന്‍ വധക്കേസ്; ഏഴ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 7 പ്രതികള്‍ക്കുള്ള ശിക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. നാലാം പ്രതിക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം പിഴ. 5 ലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിന് നല്‍കണമെന്ന് ഹൈക്കോടതി വിധി. ഇസ്മയില്‍ , തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. […]









