Kerala News

‘കുനിച്ചു നിര്‍ത്തി ചുറ്റിക കൊണ്ട് ഇടിച്ചു’; കഞ്ചാവ് കേസില്‍ അറസ്റ്റിലായ അംഗപരിമിതന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; പരാതി

  • 23rd August 2022
  • 0 Comments

ആലപ്പുഴയില്‍ അംഗപരിമിതനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ആലപ്പുഴ എഴുപുന്ന സ്വദേശിയും ഓട്ടോ ഡ്രൈവറായ ജസ്റ്റിനെയാണ് പോലീസ് മര്‍ദനത്തിനിരയാക്കിയതെന്നാണ് പരാതി. കുനിച്ചുനിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക ഉപയോഗിച്ച് ഇടിച്ചുവെന്നാണ് ജസ്റ്റിന്‍ പറയുന്നത്. കുത്തയതോട് പൊലീസ് സ്റ്റേഷനിലുണ്ടായ രണ്ട് പൊലീസുകാരാണ് തന്നെ ആക്രമിച്ചതെന്നും ജസ്റ്റിന്‍ പറഞ്ഞു. മുഖത്തടിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് ചുറ്റിക കൊണ്ട് ആക്രമിച്ചത്. കുറെ കഴിഞ്ഞ് എനിക്ക് വയ്യാതെ ആയപ്പോള്‍ ആംബുലന്‍സ് വിളിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഞങ്ങള്‍ ഇടിച്ചതാണെന്ന് […]

International News

വ്‌ലാഡിമിര്‍ പുടിന്റെ ‘തലച്ചോറായ’ അലക്‌സാണ്ടര്‍ ഡഗിനെതിരെ വധശ്രമം; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മകള്‍

  • 21st August 2022
  • 0 Comments

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പുട്ടിന്റെ വിശ്വസ്തനായ അലക്‌സാണ്ടര്‍ ഡഗിന്റെ മകള്‍ ഡാരിയ ഡഗിനയാണ് മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ഇവര്‍ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യുകയായിരുന്നു. യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണ തന്ത്രങ്ങള്‍ മെനയുന്നത് അലക്‌സാണ്ടര്‍ ഡഗിനാണെന്നാണു കരുതുന്നത്. ശനിയാഴ്ച മോസ്‌കോ നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. അലക്‌സാണ്ടര്‍ ഡഗിനും മകള്‍ ഡാരിയ ഡഗിനയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തില്‍ മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അലക്‌സാണ്ടര്‍ ഡഗിന്‍ മറ്റൊരു വാഹനത്തില്‍ […]

National News

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണം നടത്തും; പാക് നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം

  • 20th August 2022
  • 0 Comments

26/11ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. പാകിസ്താനില്‍ നിന്നുള്ള ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. മുംബൈ പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. […]

International News

സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; വെന്റിലേറ്ററില്‍, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും, കൈ ഞരമ്പുകള്‍ക്കും കരളിനും ഗുരുതര പരിക്ക്

  • 13th August 2022
  • 0 Comments

യുഎസില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയുടെ(75) നില അതീവ ഗുരുതരം. വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്. സല്‍മാന്‍ റഷ്ദിയുടെ കരളിനും കൈ ഞരമ്പുകള്‍ക്കും ഒരു കണ്ണിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു സല്‍മാന്‍ റഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി വേദയിലേക്ക് വീണു. റുഷ്ദിയുടെ കഴുത്തിന്റെ […]

National News

കശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ചാവേര്‍ ആക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

  • 11th August 2022
  • 0 Comments

ജമ്മു കാശ്മീരിലുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു.കാശ്മീരിലെ രജൗരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെയോടെയായിരുന്നു സംഭവം. ചാവേര്‍ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു. ദര്‍ഹാല്‍ താലൂക്കിലെ പര്‍ഗാല്‍ മേഖലയിലെ ക്യാമ്പിന് സമീപം ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സുരക്ഷാ സേന വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെ പരിശോധനയ്ക്കിടെ രണ്ട് പേര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് […]

Kerala News

ലെയ്സ് ചോദിച്ചിട്ട് കൊടുത്തില്ല;തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂര മർദ്ദനം,ഒരാള്‍ അറസ്റ്റില്‍, മൂന്നുപേര്‍ ഒളിവില്‍

  • 3rd August 2022
  • 0 Comments

പൊട്ടറ്റോ ചിപ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായ മൂന്ന് പേ‍ര്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനായിരുന്നു ചൊവ്വാഴ്ച മദ്യപ സംഘത്തിന്റെ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന […]

Kerala News

എകെജി സെന്റര്‍ ആക്രമണം; സ്വര്‍ണ്ണക്കടത്ത് കേസില്‍നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണോ എകെജി സെന്റര്‍ ആക്രമണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎമ്മും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. സ്വപ്നയുടെ ആരോപണത്തിന് മുമ്പില്‍ മുഖ്യമന്ത്രി ഉത്തരം മുട്ടിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മിന്നല്‍ മുരളി സിനിമയില്‍, വില്ലന്‍ കടയ്ക്ക് തീവച്ചിട്ട് ആളുകളെ വിളിച്ചുകൂട്ടുന്ന രംഗവും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. പൊലീസിന്റെ […]

Kerala News

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം, പ്രതികളെല്ലാം 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍

  • 26th June 2022
  • 0 Comments

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത 16കാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി ഗുരുവായൂര്‍ എക്സ്പ്രസ്സിലാണ് സംഭവം. എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂര്‍ സ്വദേശികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ ശരീരത്തു സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ലൈംഗികച്ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണു പരാതി. ആറു പേര്‍ക്കെതിരെ റെയില്‍വേ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. എറണാകുളത്തുനിന്നു ട്രെയിന്‍ പുറപ്പെട്ടയുടന്‍ എതിര്‍വശത്തെ സീറ്റിലെത്തിയ ആറംഗ സംഘം പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങി. കുട്ടിയെ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലവാക്കുകള്‍ പറയുകയും […]

Kerala News

ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണം, അഞ്ചുപേര്‍ പിടിയില്‍

  • 24th June 2022
  • 0 Comments

കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തല്‍ക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ആയുധം കൈവശം വച്ചതിനും കലാപശ്രമത്തിനും ജിഷ്ണുരാജിനെതിരെയും കേസെടുത്തെന്നും പൊലീസ് […]

Kerala News

ബാലുശേരിയില്‍ സിപിഎം പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനമേറ്റു; ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം

  • 23rd June 2022
  • 0 Comments

കോഴിക്കോട് ബാലുശേരിയില്‍ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണുവിന് ക്രൂര മര്‍ദ്ദനമേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്. എസ്ഡിപിഐ യുടെ ഫ്‌ലക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. മര്‍ദ്ദിച്ച ശേഷം ജിഷ്ണുവിന്റെ കൈയില്‍ സംഘം വാള്‍ പിടിപ്പിച്ചു. പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണിയോടെ ജീഷ്ണുവിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഘം മൂന്ന് മണിയോടെയാണ് ബാലുശ്ശേരി പോലീസിനെ ഏല്‍പ്പിച്ചത്. താലൂക്ക് […]

error: Protected Content !!