National News

പൊതുസ്ഥലത്ത് ഭാര്യയെ ചുംബിച്ചു, ഭര്‍ത്താവിന് നേരെ ജനക്കൂട്ടത്തിന്റെ സദാചാര ആക്രമണം

  • 23rd June 2022
  • 0 Comments

നദിയില്‍ കുളിക്കവെ ഭാര്യയെ ചുംബിച്ചതിന് ഭര്‍ത്താവിന് നേരം ജനകൂട്ടത്തിന്റെ ക്രൂരമര്‍ദനം. അയോദ്ധ്യയില്‍ സരയൂ നദിയിലെ സ്‌നാനഘട്ടില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെയാണ് ജനക്കൂട്ടം മര്‍ദിച്ചവശനാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കില്ലെന്ന് മര്‍ദ്ദിക്കുന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. യുവാവിനെ തുടരെ മര്‍ദ്ദിക്കുകയും നദിയില്‍ നിന്നും വലിച്ച് കരയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. യുവതി ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെട്ടു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറുന്നത് ഭാരതീയ […]

Kerala News

വീടിന് സമീപത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിന് ക്രൂരമര്‍ദനം, ആറ് പേര്‍ക്കെതിരെ കേസെടുത്ത് കുന്ദമംഗലം പോലീസ്

  • 17th June 2022
  • 0 Comments

വീടിന് സമീപത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത പ്രവാസിയായ യുവാവിന് ക്രൂരമര്‍ദനം. കൊടുവള്ളി വെണ്ണക്കാട്ടില്‍ മുഹമ്മദ് ഷാഫി(29)യ്ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഷാഫി വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ ലഹരി ഉപയോഗിക്കുന്നത് വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവരെ പറഞ്ഞു വിടുകയും ചെയ്തു. രാത്രി 8.30യോടെ ആരാമ്പ്രം അങ്ങാടിയിലേക്ക് മരുന്നു വാങ്ങാന്‍ പോയ ഷാഫിയെ ബൈക്കുകളില്‍ എത്തിയ ഏഴ് പേര്‍ ബൈക്കിന്റെ ചാവി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയിലും കണ്ണിനും […]

Kerala News

കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് സിപിഎം പ്രവര്‍ത്തകര്‍, പൊലീസ് വാഹനത്തിനുള്ളില്‍ വച്ചും മര്‍ദനം

  • 13th June 2022
  • 0 Comments

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില ക്യാമ്പസിലെ ഉദ്ഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ മുന്നില്‍നിന്ന് ഓടിയെത്തിയ ഫര്‍ഹാന്‍ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ ഫര്‍ഹാനെ പിടിച്ചെങ്കിലും ചെങ്കൊടിയുമായി ഓടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അയാളെ […]

National News

വാർത്താസമ്മേളനത്തിനിടെ രാകേഷ് ടികായത്തിന് നേരെ മഷിക്കുപ്പി പ്രയോഗം;പിന്നാലെ ഹാളിൽ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും,കൂട്ടത്തല്ലും

കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ ബെംഗളൂരുവിൽ മഷിക്കുപ്പി പ്രയോഗം. ആക്രമണം. വാർത്താ സമ്മേളനത്തിനിടെ ഒരു സംഘമാളുകള്‍ സംഘടിച്ചെത്തുകയും മഷിപ്രയോഗം നടത്തുകയും ചെയ്യുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. പരസ്പരം തല്ലിയ അണികൾ കസേരയെടുത്ത് അടിക്കുകയും വലിച്ചെറിയുകയും ചെയ്തു. കര്‍ണാടകയിലെ ഒരു കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ്‌ ഓപ്പറേഷന്‍ വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ടികായത്ത് വാർത്താസമ്മേളനം വിളിച്ചത് #WATCH Black ink thrown at Bhartiya Kisan […]

Kerala News

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു

തിരുവനന്തപുരം ശാസ്താമംഗലത്ത് പട്ടാപ്പകല്‍ നടുറോഡില്‍ മോഷണക്കുറ്റം ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമ യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവമുണ്ടായത്. വള മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. റോഡില്‍ വെച്ച് മറ്റൊരാള്‍ ചിത്രീകരിച്ച മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദനമേറ്റ ശോഭയെന്ന സ്ത്രീയുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയുടെ അടുത്തുള്ള ബാങ്കില്‍ വന്നതാണെന്നു യുവതി പറയുന്നു. ബ്യൂട്ടി പാര്‍ലറില്‍ കയറിയിട്ടില്ല. കുട്ടി കൂടെയുണ്ടായിരുന്നു. ബാഗില്‍ കുട്ടിയുടെ യൂണിഫോമിനൊപ്പം […]

Kerala News

പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് ക്രൂരത, കര്‍ണപുടത്തിന് പരിക്ക്, ആയ അറസ്റ്റില്‍

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം. എരുമേലി സ്വദേശിയായ ഡോക്ടറുടെ കുഞ്ഞിനെ പരിചരിച്ചു വരികയായിരുന്നു സാലി. കുഞ്ഞ് ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ആയ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. സാലി കുഞ്ഞിനന്റെ മുഖത്തടിക്കുകയും ചെയ്തിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയില്‍ മര്‍ദന ദൃശ്യങ്ങള്‍ കണ്ടതോടെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സാലിയുടെ മര്‍ദനത്തില്‍ കുഞ്ഞിന്റെ കര്‍ണപടത്തിന് പരിക്കേറ്റിരുന്നു. […]

National News

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റ്മുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുത്തതെന്ന് കാശ്മീര്‍ പൊലീസ് അറിയിച്ചു. ഇന്നലെ ഭീകരരുടെ വെടിയേറ്റ് ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 22 ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ശ്രീനഗറിലെ ചനാപോര […]

National News

കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; പുരോഹിതൻ നൽകിയ പരാതിയിൽ കേസെടുത്തു

കർണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. മെയ് ഒന്നന് അർധരാത്രിയോടെ വാതിൽ തകർത്ത് അകത്ത് കയറിയ ആക്രമി സംഘം അസംബ്ലി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്ത് തൽസ്ഥാനത്ത് കാവിക്കൊടി നാട്ടി. സംഭവത്തിൽ പുരോഹിതന്റെ പരാതിയിൽ കടബ പോലീസ് കേസെടുത്തു.പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ പള്ളിയില്‍ മോഷണവും നടന്നിട്ടുണ്ട്. ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർത്ഥനാ […]

National News

ഈദ് ആഘോഷത്തിനിടെ ജോഥ്പൂരില്‍ സംഘര്‍ഷം; ഇന്റെര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോഥ്പൂരില്‍ സംഘര്‍ഷം. രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പ്രദേശത്ത് കല്ലേറുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങള്‍ ഉള്ള പതാകകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആളുകള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനിടെ നടന്ന കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പ്രദേശത്ത് സ്ഥാപിച്ചിരുന്ന […]

Kerala News

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണം; നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

  • 12th November 2021
  • 0 Comments

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി ബന്ധുക്കളും നാട്ടുകാരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ദിവസം ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇനി ഒരു […]

error: Protected Content !!