Kerala News

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

എരുമേലിയിൽ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപെട്ടു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന പുറത്തേൽ ചാക്കോച്ചനാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമാച്ചൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു.

Kerala News

നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ വീഡിയോ പകർത്തിയെന്നാരോപണം; ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി

  • 26th March 2023
  • 0 Comments

നടുറോഡിൽ സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ വീഡിയോ പകർത്തിയെന്നാരോപിച്ച് യുവതി ഓട്ടോ ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു . കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് കാരണമായ സംഭവമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയയാണ് കടക്കൽ സ്വദേശി വിജിത്തിന്റെ കൈ കമ്പി വടി കൊണ്ട് അടിച്ചൊടിച്ചത്. അനസിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഒപ്പമുള്ള മകനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉള്ള കാലതാമസം കാരണം അറസ്റ്റ് രേഖപ്പെടുത്താൻ വൈകുകയാണ്. പാങ്ങലുകാട് തയ്യൽക്കട നടത്തുന്ന അൻസിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് […]

International News

ലണ്ടന് പിന്നാലെ യു എസ് കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ വാദികളുടെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

  • 21st March 2023
  • 0 Comments

അമൃത്പാൽ സിംഗിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണത്തിന് പിന്നാലെ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം.ആക്രമണത്തിൽ ഇന്ത്യയിലെ യു എസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം ഉണ്ടാകുന്നത്. അമൃത് പാലിനെ വെറുതെ വിടുക എന്നെഴുതിയ വലിയ ബാനറുകൾ ഉയർത്തിക്കാട്ടി എത്തിയ അക്രമകാരികൾ ഗ്ലാസ് ഡോറുകളും […]

National News

ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം; ബൈരി നരേഷിനെതിരെ ആക്രമണം

  • 28th February 2023
  • 0 Comments

ഇന്ത്യൻ നിരീശ്വര വാദി സൊസൈറ്റി പ്രസിഡന്റ് ബൈരി നരേഷിനെതിരെ വീണ്ടും ആക്രമണം. ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിന് ഒരു കൂട്ടം അയ്യപ്പഭക്തർ തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഗോപാൽപൂരിൽ വെച്ച് കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു ലോ കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നരേഷിന്റെ വാഹനത്തെ ഒരു കൂട്ടർ വളയുകയും പിടിച്ചിറക്കി മർദ്ദിക്കുകയുമായിരുന്നു. പോലീസെത്തി ആക്രമി സംഘത്തെ പിടിച്ച് മാറ്റിയെങ്കിലും പോലീസ് വണ്ടിയിൽ വെച്ചും മർദ്ദനം തുടർന്നു . വലതുപക്ഷ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.ആക്രമികളെയെല്ലാം അറസ്റ്റ് […]

National News

കാട്ടു പന്നി ആക്രമണം; മകളെ രക്ഷിക്കുന്നതിനിടെ അമ്മക്ക് ദാരുണാന്ത്യം

  • 27th February 2023
  • 0 Comments

ഛത്തീസ്ഗഡിലെ കോര്‍ബയിൽ കാട്ടു പന്നി ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കുന്നതിനിടക്ക് അമ്മക്ക് ദാരുണാന്ത്യം. ദുവാഷിയ ബായി (45) എന്ന സ്ത്രീയാണ് കാട്ട് പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദുവാഷിയയും മകള്‍ റിങ്കിയും മണ്ണെടുക്കുന്നതിനായി സമീപത്തെ ഫാമിലേക്ക് പോയ സമയത്താണ് കാറ്റ് പന്നിയുടെ ആക്രമണമുണ്ടായത്. മണ്ണ് ശേഖരിക്കുന്നതിനിടെ മകളുടെ നേരെ പാഞ്ഞടുത്ത പന്നിയെ ദുവാഷി കാണുകയും അതിനെ കൊന്ന് മകളെ രക്ഷപ്പെടുത്തുകയുമായിരുന്നു.എന്നാൽ മകളെ രക്ഷിക്കുന്നതിനിടെ ഗുരുതരമായ പരിക്കേറ്റ ‘അമ്മ പന്നിയെ കൊന്ന് അൽപ സമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു.. വിവരമറിഞ്ഞ് എത്തിയ […]

Kerala News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു;അമ്മയെയും മകളെയും വീട്ടില്‍ കയറിവെട്ടിയ പ്രതി പിടിയില്‍

  • 13th October 2022
  • 0 Comments

തലശ്ശേരിയില്‍ അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തലശേരി ഉസംമൊട്ട സ്വദേശി ഇന്ദുലേഖയേയും മകള്‍ പൂജയേയുമാണ് ജിനേഷ് വീട്ടില്‍ കയറി വെട്ടിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് യുവാവ് ഇരുവരേയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി എഴരയോടെയായിരുന്നു സംഭവം. മകള്‍ക്കെതിരായ ആക്രമണം തടയാനായി ഇന്ദുലേഖ ഇടയില്‍ കയറിയപ്പോഴാണ് ഇവര്‍ക്കും വെട്ടേറ്റത്.ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി വായപൊത്തി കഴുത്തറുക്കാൻ ശ്രമിച്ചു. മകള്‍ പൂജയെ വെട്ടിയതിനുശേഷം തടയാനെത്തിയ ഇന്ദുലേഖയെ വെട്ടുകയായിരുന്നു. മൽപിടിത്തത്തിനിടെയാണ് […]

National News

പിടികൂടിയ പാമ്പിനെ ചുംബിച്ചു;യുവാവിനെ ചുണ്ടിന് തിരിഞ്ഞുകൊത്തി പാമ്പ്

  • 2nd October 2022
  • 0 Comments

ശിവമോഗയില്‍ പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടിൽ മൂർഖന്റെ കടിയേറ്റു. ഭദ്രാവതി സ്വദേശി അലക്‌സിനാണ് കടിയേറ്റത്.പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആള്‍ക്കൂട്ടത്തിന് മുന്നില്‍വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്‌സിന്റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തുകയായിരുന്നു,യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യവാസമേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയിൽ തുറന്നുവിടുന്ന രക്ഷാപ്രവർത്തകരാണ് അലക്സും റോണിയും. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പാമ്പിനെ പിടികൂടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ അലക്‌സ് അപകടനില തരണംചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് […]

Kerala

കാസർഗോഡ് ആറങ്ങാടിയിൽ ബിജെപി നേതാവിൻറെ വീടിനു നേരെ ആക്രമണം

  • 30th September 2022
  • 0 Comments

കാസർഗോഡ്: ആറങ്ങാടിയിൽ ബിജെപി നേതാവിൻറെ വീടിനും കാറിനുംനേരെ ആക്രമണം. ബി.ജെ.പി കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ബാങ്കോട്ടെ വി.കെ.രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണംആരംഭിച്ചു. കല്ലേറിൽ വീടിന്റെ ജനൽഗ്ലാസുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിന്റെ ഗ്ലാസുകളും തകർന്നു. ശബ്ദംകേട്ട് ഉണർന്ന വീട്ടുക്കാർ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനയേയും നിരോധിച്ചതിന്റെ പ്രതിഫലനമാകാം ആക്രമണത്തിന് കാരണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ ആരോപിച്ചു. വീട്ടുകാരുടെ പരാതിയിൽ കാഞ്ഞങ്ങാട് […]

Kerala

മകളുടെ പ്രണയവിവാഹത്തിന് കൂട്ടുനിന്ന കാരണത്താൽ വൈദികന് നേരെ പിതാവിന്റെ ആക്രമണം

  • 25th September 2022
  • 0 Comments

തൃശൂർ: കുന്നംകുളത്ത് വൈദികന് നേരെ ആക്രമണം. ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാണിയാമ്പാൽ സ്വദേശി വിൽസൺ എന്നയാളാണ് വികാരി ഫാ.ജോബിയെ മർദ്ദിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ പ്രണയ വിവാഹത്തിന് വികാരി കൂട്ട് നിന്നെന്നു ആരോപിച്ചാണ് മർദ്ദനം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുർബാന കഴിഞ്ഞ് വീട്ടിലെത്തിയ വൈദികന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. തലയിലും പുറത്തും പരിക്കേറ്റു. കുറച്ച് ദിവസം മുമ്പാണ് വിൽസൻറെ മകളുടെ വിവാഹം […]

Kerala News

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു;മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം റിസോർട്ടിലെ മേശയും പ്ലേറ്റുകളും അടിച്ചു പൊട്ടിച്ചു

  • 15th September 2022
  • 0 Comments

ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപിച്ച് ആരോപിച്ച് ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടില്‍ സംഘര്‍ഷം.മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും അടിച്ചു പൊട്ടിച്ചു, ഇന്നലെ രാത്രിയോടായാണ് സംഭവം.ഈ സംഘം റിസോര്‍ട്ട് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.രാമക്കല്‍മേട് സിയോണ്‍ ഹില്‍സ് റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞുപോയെന്നും കൂടുതല്‍ ചിക്കന്‍ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തില്‍ ഒരാള്‍ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് ടേബിളുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇതിനിടയില്‍ ഇടപെട്ട ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും […]

error: Protected Content !!