National News

മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ആക്രമണം നടത്തും; പാക് നമ്പറില്‍ നിന്ന് ഭീഷണി സന്ദേശം

26/11ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. പാകിസ്താനില്‍ നിന്നുള്ള ഒരു ഫോണ്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് വിവരം. മുംബൈ പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജന്‍സികളെയും വിവരം അറിയിച്ചിട്ടുണ്ട്. വ്യാജസന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായെത്തിയ ബോട്ട് പിടികൂടിയിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ നടുക്കിക്കൊണ്ടാണ് പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ 2008 നവംബര്‍ 26ന് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. ലഷ്‌കര്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!