കുസാറ്റിലെ സംഘർഷം; നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ ആക്രമണത്തിൽ പൊലീസ് നടപടി ഏകപക്ഷീയമാണെന്നാരോപിച്ച് വിദ്യാർഥികൾ. നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരപരാധികളായ ഹോസ്റ്റൽ വിദ്യാർഥികളാണ് അറസ്റ്റിലായതെന്നാണ് പരാതി. കുസാറ്റ് ക്യാമ്പസിൽ ഇന്നലെ രാവിലെയും വൈകിട്ടുമായി നടന്ന വിദ്യാർത്ഥി സംഘട്ടനത്തിൽ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിഹാൽ, നിധിൻ, സാബിർ എസ്എഫ്‌ഐ പ്രവർത്തകനായ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നു വെന്നും ഹോസ്റ്റലിൽ അക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹോസ്റ്റലിൽ അതിക്രമിച്ച് കയറി […]









