Kerala

പാനൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണവും ഫോണും കവര്‍ന്ന സംഭവം; ഒരാള്‍ പിടിയില്‍

  • 11th December 2022
  • 0 Comments

പാനൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാണിച്ച് കവര്‍ച്ച നടത്തിയ യുവാവ് പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്‍റെ സ്വര്‍ണവും പണവും മൊബൈലുമാണ് കവര്‍ന്നത്. രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രണവ്. ഗൂഗിള്‍ മാപ്പുപയോഗിച്ചതിനാല്‍ വടക്കാഞ്ചേരിഭാഗത്തേക്ക് താണിക്കുടം വഴിയായിരുന്നു പോയിരുന്നത്. പാമ്പൂരെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി. കത്തി കാട്ടി […]

Kerala

വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

  • 9th December 2022
  • 0 Comments

വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ആദർശ് ആണ് അറസ്റ്റിലായത്. ആദർശിന് കോളജിൽ രാഷ്ട്രീയമുണ്ടായിരുന്നില്ല. ട്രാബിയോക്ക് എന്ന കൂട്ടായ്മയിൽ അംഗമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ എസ്എഫ്ഐ ജില്ല വൈസ് പ്രസിഡന്റ്‌ ആയ അപർണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയ അഞ്ച് പേരെ കോളേജിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു. എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി വിഷ്ണു അടക്കം […]

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനുനേരെ കല്ലെറിഞ്ഞ കേസ്; രണ്ടുപേർ അറസ്റ്റിൽ

  • 3rd December 2022
  • 0 Comments

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ. പുതിയങ്ങാടി നടുവിലകം വീട്ടിൽ ടി കെ ജനീസ് (24), വെസ്റ്റ്ഹിൽ അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് (25) എന്നിവരെയാണ് കോഴിക്കോട് ആർ പി എഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നവംബർ 30ന് രാത്രി വെസ്റ്റ്ഹിൽ- എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവെച്ച് തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവർ കല്ലെറിഞ്ഞത്. ഈ ഭാഗങ്ങളിൽ ട്രെയിനിനുനേരെ കല്ലേറ് പതിവാണ്. റെയിൽവേ ട്രാക്കിനടുത്തെത്തുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള […]

Kerala

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അയൽവാസി പിടിയിൽ

  • 26th November 2022
  • 0 Comments

ഇടുക്കി: നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത് നിന്നാണ് പ്രതി […]

Kerala

മലപ്പുറത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകൻ പ്രേരണാകുറ്റത്തിന് അറസ്റ്റിൽ

  • 23rd November 2022
  • 0 Comments

മലപ്പുറം: വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ അധ്യാപകനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപികയായ ബൈജു കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ജീവനൊടുക്കിയത്. കേസിൽ സ്കൂളിലെ സഹപ്രവർത്തകനായ അധ്യാപകൻ കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ എസ് പി സി (സ്റ്റുഡന്റ്സ് കേഡറ്റ്സ് പൊലീസ്) ചുമതലയുള്ള അധ്യാപകനാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റിലായ രാംദാസ്. ഇക്കഴിഞ്ഞ സെപ്തംബർ 17നാണ് […]

Kerala

നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോട്ടം; യുവതിയും കാമുകനും അറസ്റ്റില്‍

  • 20th November 2022
  • 0 Comments

കൊല്ലം കൊട്ടാരക്കരയില്‍ നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ഓടനാവട്ടം സ്വദേശി അഞ്ചു, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ക്ഷനിലെ ആംബുലന്‍സ് ഡ്രൈവറായ ഉണ്ണിക്കണ്ണനും ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായിരുന്ന അഞ്ചും തമ്മില്‍ ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഈ മാസം 11നാണ് നാലര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അഞ്ചു ഉണ്ണിക്കണ്ണനൊപ്പം പോയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. […]

Kerala

തലശ്ശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദ്ദിച്ച സംഭവം; രണ്ടാമത്തെയാളും കസ്റ്റഡിയിൽ

  • 5th November 2022
  • 0 Comments

കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ മർദ്ദിച്ച രണ്ടാമത്തെയാളും കസ്റ്റഡിയിൽ. തലശ്ശേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുട്ടിയെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കാറിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ വഴിപോക്കനായ ഒരാള്‍ കുട്ടിയെ തലയില്‍ അടിക്കുന്നതും വലിച്ച് മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുളളത്. ശിഹ്ഷാദ് എന്ന യുവാവ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കുട്ടിയെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ […]

Kerala

എസ്എഫ്‌ഐയുടെ റാഗിങ് പരാതിയെ തുടർന്ന് അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു, ആസൂത്രിത നീക്കമെന്ന് ആരോപണം

  • 2nd November 2022
  • 0 Comments

യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതിയുമായി എസ്എഫ്‌ഐ രംഗത്തുവന്നു. എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ പാലയാട് കാമ്പസിലാണ് വിദ്യാർത്ഥി സംഘർഷമുണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരും സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന് പിന്നാലെ അലൻ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികളെ സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ റാഗ് ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ പരാതി. കാമ്പസിലെ […]

Kerala

ഷാരോൺരാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റിൽ

  • 1st November 2022
  • 0 Comments

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകക്കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കഷായക്കുപ്പി കണ്ടെടുക്കാൻ ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കളിയിക്കാവിളയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.ഷാരോണിന് വിഷം നൽകിയ വിവരം മൂന്നാം ദിവസം ഗ്രീഷ്മ അമ്മയോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാൻ അമ്മ സിന്ധു, സഹോദരൻ നിർമ്മൽകുമാറിനൊപ്പം ചേർന്ന് തെളിവ് നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കീടനാശിനി കലർന്ന കഷായക്കുപ്പി വീട്ടിൽനിന്ന് അകലെയുള്ള കാടുനിറഞ്ഞ പ്രദേശത്ത് […]

Kerala

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; കൊടുവള്ളിയിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ

  • 28th October 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുൽ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തുവെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. അബ്ദുൾ മജീദിനായി പൊലീസ് അന്വേഷണം നടത്തിവരവെയാണ് ഇയാളെ കഴിഞ്ഞ ദിവസം കൊടുവള്ളി പൊലീസ് ഇൻസ്പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് […]

error: Protected Content !!