Kerala

മലപ്പുറത്ത് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകൻ പ്രേരണാകുറ്റത്തിന് അറസ്റ്റിൽ

മലപ്പുറം: വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ അധ്യാപകനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപികയായ ബൈജു കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ജീവനൊടുക്കിയത്. കേസിൽ സ്കൂളിലെ സഹപ്രവർത്തകനായ അധ്യാപകൻ കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ എസ് പി സി (സ്റ്റുഡന്റ്സ് കേഡറ്റ്സ് പൊലീസ്) ചുമതലയുള്ള അധ്യാപകനാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റിലായ രാംദാസ്.

ഇക്കഴിഞ്ഞ സെപ്തംബർ 17നാണ് 46 കാരിയായ ബൈജു ടീച്ചറെ കണ്ണമംഗലം എടക്കാപറമ്പിലുള്ള വീട്ടിലെ താഴത്തെ ബെഡ്റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ ആത്മഹത്യ എന്ന് കണക്കാക്കിയ കേസാണ് പോലീസ് അന്വേഷണത്തിന് ഒടുവിൽ ആത്മഹത്യ പ്രേരണാകുറ്റത്തിൽ എത്തിയത്. വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ സാക്ഷിമൊഴികളുടെയും, ബൈജു ടീച്ചറുടെ ഡയറിക്കുറിപ്പുകളും മൊബൈൽ ഫോണും പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ ആണ് നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!