Kerala News

കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച;തസ്കര കുടുംബത്തെ പിടികൂടി പോലീസ്

  • 1st March 2023
  • 0 Comments

കേരളം തമിഴ്നാട് തുടങ്ങീ വിവിധ സംസ്ഥാനങ്ങളിലെ ബസ്സുകൾ,ആരാധനാ ലയങ്ങൾ,മാളുകൾ, ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന നാലംഗ സംഘത്തെ ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ ഐപിഎസിൻ്റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ കീഴിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.തമിഴ്നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44വയസ്സ്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38വയസ്സ്) വസന്ത(45വയസ്സ്),മകൾ സന്ധ്യ (25വയസ്സ്), എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ […]

Kerala News

റാഗിങ് കേസ്; കോട്ടയത്ത് ഒമ്പത് സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ

  • 1st March 2023
  • 0 Comments

ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ നാട്ടകം പോളിടെക്നിക്ക് കോളേജിലെ സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ. സീനിയ‍‍ർ വിദ്യാർത്ഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സൺ, ജെറിൻ കെ പൗലോസ്, ജയപ്രകാശ്, പി നിഥിൻ, കെ ശരത് ജോ എന്നിവ‍‍ർക്കാണ് ശിക്ഷ ലഭിച്ചത്. തടവ് ശിക്ഷ കൂടാതെ 12,000 രൂപ വീതം പിഴ അടക്കാനും പ്രിൻസിപ്പിൾ സെഷൻ കോടതി ജഡ്ജി എൻ ഹരികുമാർ ഉത്തരവിട്ടു. പിഴ തുകയിൽ നിന്ന് 50,000 രൂപ റാഗിംഗിനെ […]

National News

മനീഷ് സിസോദിയയുടെ അറസ്റ്റ്; പ്രതിഷേധ ചൂടിൽ ഡൽഹി

  • 27th February 2023
  • 0 Comments

മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹിയിലെ ബി ജെ പി ഓഫീസുകൾക്ക് മുൻപിൽ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാപക പ്രതിഷേധം. ഓഫിസിന് മുന്നിൽ പോലീസുമായി തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെ എഎപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തിന് സമീപത്ത് 144പ്രഖ്യാപിക്കുകയും ബിജെപി ആസ്ഥാനവും എഎപി ഓഫീസും സ്ഥിതി ചെയ്യുന്ന ഡിഡിയു മാര്‍ഗിലേക്കുളള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തെ […]

National News

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നു; സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം

  • 27th February 2023
  • 0 Comments

മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുയടെ അറസ്റ്റിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ .നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെന്നും അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിപിഐഎം പി ബി കുറ്റപ്പെടുത്തി. സർക്കാർ ഏജൻസികളെ ത്രിശൂലം പോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് ദുരുപയോഗം ചെയ്യുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ‘മനീഷ് സിസോദിയയുടെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. […]

Kerala

നടൻ ബാബുരാജ് അറസ്റ്റിൽ

  • 4th February 2023
  • 0 Comments

വഞ്ചനാക്കേസിൽ സിനിമാ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. കോതമംഗലം സ്വദേശി അരുൺ കുമാറാണ് ബാബുരാജിനെതിരെ പരാതി നൽകിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് 2020 ജനുവരിയിൽ അരുൺ കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. കരുതൽ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാൽ റിസോർട്ടിരിക്കുന്ന […]

Kerala

കളിപ്പാട്ടക്കച്ചവടം മറയാക്കി സ്‌കൂൾ പരിസരത്ത് മയക്കുമരുന്ന് വില്പന; ഉത്തർപ്രദേശ് സ്വദേശി കൊച്ചിയിൽ പിടിയിൽ

  • 3rd February 2023
  • 0 Comments

കൊച്ചി: സ്കൂൾ പരിസരത്തും വഴിയോരത്തും കളിപ്പാട്ടക്കച്ചവടം മറയാക്കി മയക്കുമരുന്ന് വിറ്റ ഉത്തർപ്രദേശ് സ്വദേശി കൊച്ചിയിൽ പിടിയിൽ. ബറേലിയിൽ നിന്നുള്ള വിപിൻകുമാർ റസ്തോജി (മിങ്കു ഭായ്-70) യാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഉത്തർപ്രദേശിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് ഈയാൾ വൻ വിലയ്ക്കാണ് വിൽക്കുന്നത്. പരിശോധനയിൽ 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. തേവര ഡീവർ റോഡിനു സമീപം കസ്തൂർബാ നഗറിൽ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്ന ഇയാളുടെ അടുത്തേക്ക് യുവതീ യുവാക്കൾ ധാരാളമായി വന്നുപോകുന്ന […]

Trending

സിനിമയിൽ അവസരം വാഗ്ദാനം നല്കി പീഡിപ്പിച്ചു; നിർമാതാവ് അറസ്റ്റിൽ

  • 2nd February 2023
  • 0 Comments

കൊച്ചി: വ്യവസായിയും നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. 1986-1992 കാലഘട്ടത്തിലെ ആട്,തേക്ക്,മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാൾ. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരവും വിവാഹവാഗ്ദാനവും നൽകി രാജ്യത്തെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 15 വർഷമായി വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു. 80 പവൻ സ്വർണവും 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ […]

Kerala

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ

  • 23rd January 2023
  • 0 Comments

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അൽപസമയത്തിനകം പി കെ ഫിറോസിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് […]

Kerala

ഇരുപതോളം യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

  • 13th January 2023
  • 0 Comments

തളിപ്പറമ്പ്: ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻ മാക്കൻ ഫൈസലാണ് അറസ്റ്റിലായത്. സ്കൂളിലെ പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ചെറിയൻമാക്കൻ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. […]

Kerala

സാധനം വാങ്ങാനെത്തിയത് കള്ളനോട്ടുമായി; മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റില്‍

  • 16th December 2022
  • 0 Comments

ആലപ്പുഴ: കള്ളനോട്ടുകളുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റില്‍. കൊല്ലം കിഴക്കേകല്ലട സ്വദേശി ക്ലീറ്റസ്(45), താമരക്കുളം പേരൂര്‍ക്കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ(38) എന്നിവരാണ് പിടിയിലായത്. കിഴക്കേകല്ലട മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ക്ലീറ്റസ്. ചാരുംമൂട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം ലേഖ നല്‍കിയ 500 രൂപ നോട്ടില്‍ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് ഇരുവരെയും കുടുക്കിയത്. ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. എസ്എച്ച്ഒ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസുകാരെത്തി നടത്തിയ പരിശോധനയില്‍ ലേഖ നല്‍കിയത് കള്ളനോട്ടാണെന്ന് കണ്ടെത്തി. ഇവരുടെ […]

error: Protected Content !!