Kerala

എസ്എഫ്‌ഐയുടെ റാഗിങ് പരാതിയെ തുടർന്ന് അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു, ആസൂത്രിത നീക്കമെന്ന് ആരോപണം

യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതിയുമായി എസ്എഫ്‌ഐ രംഗത്തുവന്നു. എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ പാലയാട് കാമ്പസിലാണ് വിദ്യാർത്ഥി സംഘർഷമുണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരും സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന് പിന്നാലെ അലൻ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളെ സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ റാഗ് ചെയ്‌തെന്നാണ് എസ്എഫ്‌ഐയുടെ പരാതി. കാമ്പസിലെ നിയമവിദ്യാർത്ഥിയാണ് അലൻ. റാഗിങിൽ വിദ്യാർത്ഥിക്ക് മർദനമേറ്റെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. സംഘർഷത്തിലുണ്ടായിരുന്ന ചില വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അതേസമയം അലൻ ഷുഹൈബിനെതിരെ എസ്എഫ്‌ഐ വ്യാജ പരാതി നൽകുകയായിരുന്നെന്നും ആസൂത്രിതമാണെന്നും സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!