Kerala

വ്യാജരസീത് അച്ചടിച്ച് പണപ്പിരിവ്; തട്ടിപ്പ് മനുഷ്യാവകാശ സംഘടനയുടെ പേരിൽ, മൂന്ന് പേർ പിടിയിൽ

  • 13th October 2022
  • 0 Comments

കണ്ണൂർ‌: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. ഹ്യൂമൻ റൈറ്റ്സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷൻ ഫോറം എന്ന സംഘടനയുടെ പേരിലാണ് രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയത്. സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്യാശ്ശേരി മാങ്ങാട് ലക്സോട്ടിക്ക കൺവെൻഷൻ സെന്റർ, ബക്കളം പാർഥ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് പണം ആവശ്യപ്പെട്ട് എത്തിയത്. വൻതുകയാണ് സംഭാവനയായി ആവശ്യപ്പെട്ടത്. ലക്സോട്ടിക്ക കൺവെൻഷൻ സെന്ററിൽ സാമൂഹികപ്രവർത്തനം നടത്തുന്നവരാണെന്ന് പരിചയപ്പെടുത്തിയാണ് […]

Kerala

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേർ അറസ്റ്റിൽ

  • 8th October 2022
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചതിനും ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ കല്ലെറിഞ്ഞതിനും പൊലീസ് കേസെടുത്തു. കെഎസ്ആർടിസി ബസ് പാലോട് കാരേറ്റ് റോഡിൽ അടപ്പുപാറയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ചില്ല് പൊട്ടിത്തെറിച്ച് യാത്രക്കാരിൽ ഒരാളുടെ കൈവിരലിന് മുറിവേറ്റിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്നു പ്രതികൾ.

Kerala Trending

വെഞ്ഞാറമൂട് ആംബുലൻസ് അപകടം; ഡ്രൈവർക്ക് ഉറക്കക്ഷീണം, വാഹനമോടിച്ചിരുന്നത് നേഴ്സ്, പൊലീസ് കേസെടുത്തു

  • 8th October 2022
  • 0 Comments

തിരുവനന്തപുരം: വെ‍ഞ്ഞാറമൂട് ആംബുലൻസ് ഇടിച്ചു കയറി അച്ഛനും മകൾക്കും ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ, അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്‌സ് എന്ന് കണ്ടെത്തി. പരിക്കേറ്റ ഷിബു മരിച്ചു, മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ​ഗുരുതരമായി തുടരുകയാണ്. ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്‌സ് അമൽ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു. അതിവേ​ഗത്തിൽ വന്ന ആംബുലൻസ് […]

Kerala

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വർണം പോലീസ് പിടികൂടി

  • 7th October 2022
  • 0 Comments

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് തടഞ്ഞത്. സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്. ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി ഒരു 1002 ഗ്രാം സ്വർണ്ണം മെർകുറിയിൽ പൊതിഞ്ഞ് വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും […]

Local

പെരിന്തൽമണ്ണയിൽ 156 കിലോ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

  • 7th October 2022
  • 0 Comments

മലപ്പുറം: പെരിന്തൽമണ്ണ ബൈപ്പാസിൽ വെച്ച് 78 പാക്കറ്റ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ കാരാട്ടുകുന്ന് മുഹമ്മദ് റാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ഹർഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മിനി ലോറിയിലാണ് 156 കിലോ കഞ്ചാവ് ആണ് ഇവർ കടത്താൻ ശ്രമിച്ചത്. പോലീസ് പരിശോധനക്ക് ഇടയിൽ ഇവർ പിടിയിലാവുകയായിരുന്നു.മിനിലോറിയുടെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഐപിഎസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. പ്രതികൾ മുൻപും ഒട്ടേറെ കേസുകളിൽ പിടിയിലായവരാണ്. സംസ്ഥാനത്തു കഞ്ചാവ് […]

Kerala

വടക്കഞ്ചേരി വാഹനാപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് അറസ്റ്റിൽ

  • 6th October 2022
  • 0 Comments

വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. അപകടത്തിൽ […]

Kerala

കോട്ടയത്തെ ദൃശ്യം മോഡൽ കൊലപാതകം; മുത്തുകുമാറിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിൽ

  • 6th October 2022
  • 0 Comments

കോട്ടയം: ചങ്ങനാശ്ശേരി കൊലപാതകത്തിൽ മറ്റു മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുത്തു കുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്ത കോട്ടയം, വാകത്താനം സ്വദേശികളായ ബിനോയ്, ബിബിൻ, മാങ്ങാനം സ്വദേശി വരുൺ കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോയമ്പത്തൂർ നിന്നാണ് പിടികൂടിയത്. പ്രതികളെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും. നേരത്തേ പിടിയിലായ മുത്തുകുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായത്. കൊലപാതകത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടുപേരാണെന്നുമായിരുന്നു […]

Kerala

പാലക്കാട് ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

  • 5th October 2022
  • 0 Comments

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ […]

Kerala

നടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • 29th September 2022
  • 0 Comments

കോഴിക്കോട്: സിനിമയുടെ പ്രചരണത്തിനായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ നടിമാർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. നടിമാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസെടുത്തത്. സിനിമാ നിർമാതാവിന്റേയും നടിമാരുടേയും പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ പൊലീസ് സംഘടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് നടിമാരും അറിയിച്ചിട്ടുണ്ട്. രണ്ട് നടിമാരുടെ പരാതിയിൽ വ്യത്യസ്ത […]

National

വീണ്ടും പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ്; 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്‌തു, ദില്ലിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി

  • 27th September 2022
  • 0 Comments

ദില്ലി: രാജ്യ വ്യാപകമായി പോപ്പുല‍ർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ‍്ഡ് നടന്നത്. ദില്ലിയിൽ 30 പേരെയാണ് […]

error: Protected Content !!