Kerala

പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍

  • 3rd December 2023
  • 0 Comments

കൊച്ചി: പൊലീസെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല പാണാവളി തൃച്ചാറ്റുകുളം കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജയ്സണ്‍ ഫ്രാന്‍സിസ് (39), ആലുവ തൈക്കാട്ടുകര ഡിഡി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലില്‍ നവംബര്‍ 15ന് രാത്രി 12നായിരുന്നു കവര്‍ച്ച […]

Kerala

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍

  • 3rd December 2023
  • 0 Comments

തിരുവനന്തപുരം: ഒളിവില്‍ പോയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചാണ് ഓംപ്രകാശിനെ ഗോവയില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. ഓം പ്രകാശിനെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജനുവരിയില്‍ പാറ്റൂരുണ്ടായ സംഘട്ടനത്തിന് ശേഷം ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു.

Local

ശബരിമല തീര്‍ത്ഥാടകരെ പോലെ വേഷം; അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍

  • 2nd December 2023
  • 0 Comments

തൃശ്ശൂര്‍: ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛര്‍ദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌കോഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പിടികൂടിയത്.

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ യൂട്യൂബിലെ താരം; അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

  • 2nd December 2023
  • 0 Comments

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പി അനുപമ യൂട്യൂബിലെ താരം. 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബബ് ചാനലിലൂടെ അനുപമ നിരവധി വീഡിയോകളും ഷോട്‌സും പങ്കുവെക്കുമായിരുന്നു. അമേരിക്കന്‍ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കെന്‍ഡല്‍ ജെന്നര്‍, ബെല്ല ഹദീദ് എന്നിവരുടെയും വീഡിയോയും അനുപമ തന്റെ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മാസം മുന്‍പായിരുന്നു അവസാന വീഡിയോ പങ്കുവെച്ചിരുന്നത്. ‘അനുപമ പത്മന്‍’ എന്ന യൂട്യൂബ് ചാനലില്‍ ആകെ 381 വീഡിയോയാണുള്ളത്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ […]

Kerala

‘നിശാന്തതയുടെ കാവല്‍ക്കാര്‍’ വാട്‌സ്അപ്പ് ഗ്രൂപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന; ‘പറവ’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍; 194 ഗ്രാം എംഡിഎംഎ പിടികൂടി

  • 1st December 2023
  • 0 Comments

കൊച്ചി: കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ‘പറവ’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന മട്ടാഞ്ചേരി സ്വദേശി ഇസ്തിയാഖ്, ഇടപ്പള്ളി സ്വദേശി അഹാന എന്നിവരെയാണ് എക്‌സൈസിന്റെ പ്രത്യേകസംഘം പിടികൂടിയത്. ഇവരുടെ അടുത്തു നിന്ന് 15 ലക്ഷത്തോളം വില വരുന്ന 194 ഗ്രാം എംഡിഎംഎ പിടികൂടി. ‘നിശാന്തതയുടെ കാവല്‍ക്കാര്‍’ എന്ന പേരില്‍ വാട്‌സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് അര്‍ദ്ധരാത്രിയില്‍ ഇവര്‍ മയക്കു മരുന്ന് എത്തിച്ചു നല്‍കിയിരുന്നത്.

National

കാമുകി കാമുകന്റെ ഫോണ്‍ എടുത്തു; തന്റെയും മറ്റു പെണ്‍കുട്ടികളുടെയും 13,000 നഗ്ന ചിത്രങ്ങള്‍ കണ്ടു; 25 കാരന്‍ പിടിയില്‍

  • 30th November 2023
  • 0 Comments

കാമുകി കാമുകന്റെ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ കണ്ടത് 13,000 സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍. 25 കാരനായ യുവാവ് അറസ്റ്റില്‍. ബംഗളൂരു നിവാസിയായ ആദിത്യ സന്തോഷിനെ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് […]

National

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു

  • 29th November 2023
  • 0 Comments

കൊല്‍ക്കത്ത: നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു. ബംഗാളിലാണ് സംഭവം. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പരുള്‍ ഖാത്തൂറിനെ പൊലീസ് പിടികൂടി. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഖ്ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്. ഉടന്‍ […]

National

വിവാഹം കഴിഞ്ഞ് പെട്ടെന്ന് കുട്ടിയുണ്ടായത് ഭര്‍തൃമാതാവിന് ഇഷ്ടമായില്ല; ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ അടയ്ക്ക നല്‍കി കൊന്നു; പരാതിയുമായി യുവതി

  • 27th November 2023
  • 0 Comments

ബംഗളൂരു: . കര്‍ണാടകയിലെ ഗാഡക് ബേടാഗെരിയില്‍ കുഞ്ഞിനെ ഭര്‍തൃമാതാവ് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. നാഗരത്‌ന – ഗജേന്ദ്ര ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള മകന്‍ അദ്വിക് ആണ് മരിച്ചത്. സംഭവത്തില്‍ അമ്മ സരോജ ഗൂളിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ താന്‍ ഗര്‍ഭിണിയായതാണ് ഭര്‍തൃമാതാവിന് അനിഷ്ടമുണ്ടാകാന്‍ കാരണമെന്ന് നാഗരത്‌ന ആരോപിക്കുന്നു. പ്രസവം കഴിഞ്ഞ് അഞ്ചാം മാസത്തിലാണ് യുവതി തിരിച്ച് വീട്ടിലെത്തിയത്. ചെറിയ പ്രായത്തില്‍ അമ്മയായതിന് ഇടയ്ക്കിടെ ഭര്‍തൃമാതാവ് കുത്തിനോവിച്ചിരുന്നു. ഒന്‍പത് മാസമുള്ള തന്റെ […]

Kerala Politics Trending

16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഐഎം നേതാവ് പിടിയില്‍.

  • 27th November 2023
  • 0 Comments

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഐഎം നേതാവ് പിടിയില്‍. സിപിഐഎം നേതാവും ഡിവൈഎഫ്‌ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയും കുടുംബവുമാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Kerala

കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം, തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി; 48കാരന് 13 വർഷം കഠിന തടവും പിഴയും

  • 25th November 2023
  • 0 Comments

തൃശൂര്‍: കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 48കാരന് 13 വർഷം കഠിന തടവും പിഴയും. കുഴിക്കാട്ടുശേരി പോട്ടയത്തുപറമ്പില്‍ വീട്ടില്‍ ജയനെന്ന 48കാരനാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രതിക്ക് 13 വര്‍ഷം കഠിന തടവും 85000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ സ്പെഷല്‍ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ കൗമാരക്കാരിക്ക് നേരേ നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും തന്റെ […]

error: Protected Content !!