Kerala

നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്; പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍

  • 17th December 2023
  • 0 Comments

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍. വണ്ണാമല തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11നായിരുന്നു സംഭവം. വണ്ണാമല തുളസി നഗറില്‍ മധുസൂദനന്റെ മകന്‍ ഋത്വിക്കാണ് മരിച്ചത്. മറ്റു കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ദീപ്തി ദാസ് ഋത്വികിനെ കഴുത്തു ഞെരിച്ചു […]

National

നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി

  • 17th December 2023
  • 0 Comments

ചെന്നൈ: കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട്, ആന്ധ്രാ സ്വദേശികള്‍ ആയ 4 പേരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരന്‍, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്ഡി, ദിവാകര്‍ റെഡ്ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എന്‍. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ […]

Kerala

തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകിലൂടെ ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ശരീരത്തില്‍ ശക്തിയായി അടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി ; പ്രതി പിടിയില്‍

  • 15th December 2023
  • 0 Comments

പരവൂര്‍: ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് നേരെ ശാരീരിക ഉപദ്രവം നടത്തി വന്നയാള്‍ പൊലീസ് പിടിയിലായി. നെടുങ്ങോലം പരക്കുളം പുഷ്പവിലാസത്തില്‍ പ്രമോദ് (40) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ഇടറോഡുകളിലൂടെ തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകിലൂടെ ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ശരീരത്തില്‍ ശക്തിയായി അടിച്ച ശേഷം വാഹനം നിര്‍ത്താതെ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.15ഓടെ പരവൂരില്‍ ഇടറോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മുതുകില്‍ ശക്തിയായി […]

Kerala

വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുടമയും ഭാര്യയും അടക്കം മൂന്നു പേര്‍പിടിയില്‍

  • 13th December 2023
  • 0 Comments

കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉള്‍പ്പടെ മൂന്നു പേര്‍പിടിയില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. അയ്മനം സ്വദേശിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇവര്‍ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയില്‍ ശമ്പളക്കുടിശിക ഉണ്ടായി. കയ്യില്‍ < പണമില്ലാത്തതിനാല്‍ […]

National

മകന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി; അമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് പെണ്‍കുട്ടിയുടെ കുടുംബം; 7 പേര്‍ പിടിയില്‍

  • 11th December 2023
  • 0 Comments

കര്‍ണാടകയിലെ ബെലഗാവില്‍ സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്‌നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നില്‍. ഏഴുപേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയിലെ ബെലഗാവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മകന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകള്‍ ഒളിച്ചോടിയെന്ന വാര്‍ത്തയറിഞ്ഞ് ക്ഷുഭിതരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തി. യുവാവിന്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് […]

Kerala

അവിവാഹിത, ക്ലോസറ്റില്‍ പ്രസവിച്ചു, കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞു; അമ്മ അറസ്റ്റില്‍

  • 7th December 2023
  • 0 Comments

പത്തനംതിട്ട: തിരുവല്ലയില്‍ വാടക വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് അറസ്റ്റിലായ അമ്മ നീതു. ക്ലോസറ്റില്‍ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയില്‍ വച്ച് തന്നെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു. സംഭവത്തിനുശേഷം […]

National

യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ വെടിവെച്ചുകൊന്നു; നടന്‍ അറസ്റ്റില്‍

  • 7th December 2023
  • 0 Comments

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അയല്‍വാസിയെ വെടിവെച്ചുകൊന്ന ടെലിവിഷന്‍ നടന്‍ അറസ്റ്റില്‍. ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദര്‍ സിംഗിനെ ബിജ്നോര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. നടന്റെ ബിജ്നോറിലെ ഫാമില്‍ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഗുര്‍ദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടാന്‍ ശ്രമിച്ചത്.ഗുര്‍ദീപ് ഇത് തടഞ്ഞതോടെ തര്‍ക്കമായി. വഴക്ക് രൂക്ഷമായതോടെ ഭൂപീന്ദറും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും ഗുര്‍ദീപ് […]

Kerala News

കുട്ടികളോട് ലൈംഗികാതിക്രമം; എല്‍ പി സ്‌കൂള്‍ സ്വീപ്പര്‍ അറസ്റ്റില്‍

  • 6th December 2023
  • 0 Comments

അഞ്ചല്‍: കൊല്ലം ഏരൂരില്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ […]

Kerala

ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 170 ഗ്രാം സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി പിടിയില്‍

  • 4th December 2023
  • 0 Comments

കോഴിക്കോട്: ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. മസ്‌കറ്റില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 170 ഗ്രാം സ്വര്‍ണ്ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള ആണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Kerala News

ഏഴു വയസുകാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

  • 4th December 2023
  • 0 Comments

കൊല്ലം: പുനലൂരില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദാണ് (35) പിടിയിലായത്. 2022 മുതല്‍ കഴിഞ്ഞ മാസം വരെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയവെയാണ് പുനലൂര്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

error: Protected Content !!