അധ്യാപകന്റെ കൈവെട്ടിയ കേസ്; ഒന്നാംപ്രതി സവാദ് കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയില്‍; ഒളിവിലായിരുന്ന പ്രതി പിടിയിലായത് 13 വര്‍ഷങ്ങള്‍ക്കുശേഷം
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരില്‍നിന്ന് ഇയാള്‍ […]









