Kerala

വിദേശ വനിതയോട് ലൈംഗികാതിക്രമം; 28 കാരന്‍ അറസ്റ്റില്‍

  • 25th January 2024
  • 0 Comments

കൊല്ലം: കൊല്ലത്ത് ഓസ്‌ട്രേലിയന്‍ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പൊഴിക്കര പുയ്യാവിളയില്‍ മുഹമ്മദ് ഷൈനാണ് (28) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 4ന് മയ്യനാട് താന്നിയിലുള്ള റിസോര്‍ട്ടിന് സമീപം കടലിലേക്ക് ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാള്‍ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ സമീപത്തെത്തിയ പ്രതി ഇവരെ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇരവിപുരം പൊലീസ് പ്രതിയെ അറസ്റ്റ് […]

Kerala

ഷഹാനയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃ മാതാവും പോലീസ് പിടിയില്‍

  • 23rd January 2024
  • 0 Comments

തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് നൗഫലും ഭര്‍തൃ മാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും. ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

  • 22nd January 2024
  • 0 Comments

കല്‍പറ്റ: കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പൂതാടി കോട്ടവയല്‍ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറില്‍ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്തു നല്‍കിയതിനാണ് സുജ്ഞാനയ്‌ക്കെതിരെ കേസ് ചുമത്തിയത്. കഴിഞ്ഞയാഴ്ച കല്‍പറ്റ പോക്‌സോ കോടതിയില്‍ കീഴടങ്ങിയ സുരേഷ് റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന ദമ്പതികള്‍ ഇന്ന് കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2020 മുതല്‍ പ്രതികള്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായുള്ള […]

Kerala

കരിപ്പൂരില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; യുവതി പിടിയില്‍

  • 21st January 2024
  • 0 Comments

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ണിയപ്പച്ചട്ടിയില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദില്‍ നിന്നാണ് 1500 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത് . ബാഗേജില്‍ ഇലക്ട്രിക് ഉണ്ണിയപ്പനിര്‍മ്മാണ പാത്രത്തിനുള്ളില്‍ ഡിസ്‌കിന്റെ ആകൃതിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

Kerala

ഗായകന്‍ സൂരജ് സന്തോഷിനെതിരെയുള്ള സൈബര്‍ ആക്രമണം; എറണാകുളം സ്വദേശി പിടിയില്‍

  • 21st January 2024
  • 0 Comments

തിരുവനന്തപുരം: ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. സൂരജ് സന്തോഷിനെ ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തിയ സംഭവത്തിലാണിപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. സൂരജിനെ ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകള്‍ […]

Kerala

പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; സൈനികനും സഹോദരനും മര്‍ദനമേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

  • 18th January 2024
  • 0 Comments

തിരുവനന്തപുരം: പാറശാലയില്‍ പാര്‍ക്കിങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സൈനികനും സഹോദരനും മര്‍ദനമേറ്റു. പരുക്കേറ്റ സൈനികന്‍ സിനുവിനെയും സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് പൊട്ടി ഗുരുതരാവസ്ഥയിലായ സിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala

ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസ്; മുഖ്യപ്രതിയെ കോഴിക്കോട്ടെ കോടതിയില്‍ ഹാജരാക്കി

  • 17th January 2024
  • 0 Comments

കോഴിക്കോട്: ഡീപ് ഫേക്ക് തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഗുജറാത്ത് സ്വദേശി കൗശല്‍ ഷായെ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സി.ജെ.എം കോടതിയിലാണു പ്രതിയെ എത്തിച്ചത്. തിഹാര്‍ ജയിലിലായിരുന്ന പ്രതിയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെത്തിച്ചത്. കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനില്‍നിന്നാണ് ഇയാള്‍ 40,000 രൂപ തട്ടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണു സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. വിഡിയോ കോളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടായിരുന്നു തട്ടിപ്പ്. കേസിലെ മറ്റു പ്രതികളും നേരത്തെ പിടിയിലായിട്ടുണ്ട്. നഷ്ടമായ തുക […]

Kerala

നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ്; പ്രതികള്‍ അറസ്റ്റില്‍

  • 16th January 2024
  • 0 Comments

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് കുമാര്‍, ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ജി കാപിറ്റല്‍ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവര്‍ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിക്ക് 20 ലക്ഷം രൂപ നഷ്ടമായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനല്‍കി. പിന്നീട് നാലു ലക്ഷം […]

Kerala

ജര്‍മ്മനിയില്‍ നിന്ന് പോസ്റ്റല്‍ മാര്‍ഗം ലഹരിക്കടത്ത്; കൊച്ചിയില്‍ 7 പേര്‍ അറസ്റ്റില്‍; 326 എല്‍ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

  • 15th January 2024
  • 0 Comments

കൊച്ചി: ജര്‍മ്മനിയില്‍ നിന്ന് പോസ്റ്റല്‍ മാര്‍ഗം ലഹരിക്കടത്തിയ ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ആണ് പിടികൂടിയത്. ഇവരില്‍ നിന്ന് 326 എല്‍ എസ് ഡി സ്റ്റാമ്പും 8 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ശരത് പാറക്കല്‍,ഷാരോണ്‍,അബിന്‍ ബാബു,അമ്പാടി കെ.പി,ഷാജി,അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുദിവസം നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.

Kerala

ഇന്‍സ്റ്റഗ്രാം വഴി 14കാരിയുമായി സൗഹൃദം; പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കി; ശേഷം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 20 കാരന്‍ പിടിയില്‍

  • 11th January 2024
  • 0 Comments

ആലപ്പുഴ: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ (20) ആണ് പിടിയിലായത്. കാശിനാഥന്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് കേസ്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

error: Protected Content !!