National

രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടം; സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് സിജെപി

ദില്ലി: ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് സിജെപി.
സമരം അവസാനിപ്പിച്ചെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് സിജെപി. സോനം വാങ്ചുക്കിന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നന്ദി പറഞ്ഞു. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 26 ദിവസത്തെ നിരാഹാരത്തിനൊടുവില്‍ അദ്ദേഹം സമരം അവസാനിപ്പിച്ചതില്‍ ആശ്വാസവും നന്ദിയുമുണ്ടെന്നും സ്വന്തം ജീവന്‍ പണയം വെച്ച് പോരാടിയ അദ്ദേഹത്തിന്റെ ജീവന്‍ രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും ദിപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കൊക്ക്‌റോച്ച് ജനതാ പാര്‍ട്ടി അറിയിച്ചു.

ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലടക്കം പ്രതിഷേധം നടത്തും. അതേസമയം സമരം കണക്കിലെടുത്ത് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് പൊലീസ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നാലെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരും. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!