kerala Kerala

തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരി മരുന്ന് പിടികൂടി; രണ്ട് പേര്‍ പിടിയില്‍

  • 24th February 2024
  • 0 Comments

തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പൊലീസും ചേര്‍ന്ന് കുതിരാനില്‍ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.

Kerala kerala

സവാള എന്ന വ്യാജേനെ പിക്കപ്പ് വാനില്‍ 45 ചാക്ക് ഹാന്‍സ്; രണ്ട് പേര്‍ പിടിയില്‍

  • 22nd February 2024
  • 0 Comments

തിരുവല്ല: സവാള എന്ന വ്യാജേനെ പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 45 ചാക്ക് ഹാന്‍സ് പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂര്‍ വലിയ തുടിയില്‍ വീട്ടില്‍ അമീന്‍ (38 ) , പാലക്കാട് തിരുമറ്റക്കോട് നെല്ലിക്കാട്ടില്‍ പാത്തന്നൂര്‍ പുലാവട്ടത്ത് വീട്ടില്‍ ഉനൈസ് (24 ) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ എംസി റോഡിലെ മുത്തൂരില്‍ നിന്നാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ […]

Kerala kerala

കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തി; നാലുപേര്‍ അറസ്റ്റില്‍

  • 21st February 2024
  • 0 Comments

മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പോത്തുകല്ല് സ്വദേശികളായ മുരളീധരന്‍, സുനീര്‍, ഷിജു, ബാലകൃഷ്ണന്‍ എന്നിവരാണ് ഇന്നലെ രാത്രി വനംവകുപ്പിന്റെ പിടിയിലായത്. ഇരുള്‍ക്കുന്ന് വനമേഖലയില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് നിന്ന് പോത്തിന്റെ തല കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു.

National

ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട; 1100 കിലോ മെഫഡ്രോണ്‍ പിടികൂടി; അഞ്ചംഗ സംഘം പിടിയില്‍

  • 21st February 2024
  • 0 Comments

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പൂനെയിലുമായി വന്‍ ലഹരി വേട്ട. 1100 കിലോ മെഫഡ്രോണാണ് പിടികൂടിയത്. മ്യാവു, മ്യാവു എന്നാണ് ഇത് അറിയപ്പെടുന്നത്. 2500 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. പൂനെയിലെ വെയര്‍ഹൗസുകളില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡല്‍ഹിയിലെ ഹൗസ് ഖാസ് പ്രദേശത്തെ ഗോഡൗണില്‍ സൂക്ഷിച്ച കൃത്രിമമായി നിര്‍മ്മിച്ച 400 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തു. മഹാരാഷ്ട്ര പൊലീസ് പിടിച്ചെടുത്ത എക്കാലത്തെയും […]

Local

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് വെബ്ലി സലീം

  • 6th February 2024
  • 0 Comments

കോഴിക്കോട് . കാപ്പ നിയമം ലംഘിച്ച പ്രതിയെ പോലീസ് പിടികൂടി. കല്ലായ് സ്വദേശി ആനമാട് ചെന്നലേരി പറമ്പ് വെബ്‌ളി സലീം എന്ന സലീം .സി.പി (46) യെ കാപ്പ നിയമലംഘനം നടത്തിയതിന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും, എസ്.ഐ സെയ്ഫുള്ള പി.ടി യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി. കാപ്പ നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും നാടുകടത്തി കൊണ്ട് ഉത്തരവ് ഇറങ്ങിയ […]

GLOBAL

ചാരവൃത്തി കേസ്; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

  • 4th February 2024
  • 0 Comments

ചാരവൃത്തി കേസില്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ കേസിലാണ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. യുപി സ്വദേശി സതേന്ദ്ര സിവാലി ആണ് അറസ്റ്റിലായത്. യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് മീററ്റില്‍ നിന്നുമാണ് പിടികൂടിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.

Kerala Local

കോഴിക്കോട് പൂവാട്ട്പറമ്പില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

  • 4th February 2024
  • 0 Comments

കോഴിക്കോട്: പൂവാട്ട്പറമ്പില്‍ കാറില്‍ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ചാത്തമംഗലം ചൂലൂര്‍ നെല്ലിക്കോട് പറമ്പില്‍ കൃഷ്ണന്‍നായരുടെ മകന്‍ മുരളീധരനും (45) കാസര്‍ക്കോട് പാണത്തൂർ സ്വദേശി ജോണ്‍സണ്‍ പി പി(58) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും മെഡിക്കല്‍ കോളേജ് പോലീസും കൂടി സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കടത്തികൊണ്ട് വന്നതാണ് കഞ്ചാവ്. മുരളീധരന്‍ നേരത്തെ കഞ്ചാവ് കേസില്‍ […]

National

ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്തു; പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

  • 4th February 2024
  • 0 Comments

ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു(41) പിടിയിലായത്. സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയാണ്.

Kerala

60.650 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി

  • 28th January 2024
  • 0 Comments

കോഴിക്കോട് : അരക്കിണര്‍ കേന്ദ്രീകരിച്ച് ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന മലപ്പുറം മൂച്ചിക്കല്‍ ചെരക്കുന്നത്ത് ഹൗസില്‍ രാഗേഷ്. സി (35) നെ നാര്‍കോട്ടിക് സെല്‍ അസ്സി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് എ. കെ .യുടെ നേത്യത്വത്തിലുള്ള മാറാട് പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായിട്ട് വരുന്ന സമയത്താണ് പിടിയിലായത്.മാറാട് എസ്.ഐ […]

Entertainment

നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു; യുവാവ് പിടിയില്‍

  • 25th January 2024
  • 0 Comments

നടിയും എയര്‍ഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി. വാദി പ്രതിയാക്കുന്ന തരത്തില്‍ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മാനസികമായി തകര്‍ക്കാന്‍ […]

error: Protected Content !!