National

വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്തു; അസം ഡിഎസ്പി അറസ്റ്റില്‍

  • 19th March 2024
  • 0 Comments

ഗുവാഹത്തി: വീട്ടില്‍ ജോലിക്ക് നിന്ന 15കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡിഎസ്പി അറസ്റ്റില്‍. അസമിലെ ഡെര്‍ഗാവിലെ പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായ(ഡിഎസ്പി) കിരണ്‍ നാഥാണ് അറസ്റ്റിലായത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കിരണ്‍ പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ ബലമായി അടച്ചിടുകയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പീഡിപ്പിക്കുകയുമാണെന്നാണ് പരാതി. ശനിയാഴ്ച പെണ്‍കുട്ടിയുടെ കുടുംബം ഗോലാഘട്ട് ജില്ലയിലെ ഡെര്‍ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ഞായറാഴ്ച കിരണ്‍ നാഥിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിരണ്‍ […]

Kerala kerala

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍

  • 18th March 2024
  • 0 Comments

ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു മുറിയില്‍ കവിതാലയം വീട്ടില്‍ ജിഗീഷ് (ജിത്തു-39) ആണ് പിടിയിലായത്. പുളിങ്കുന്ന് പൊലീസാണ് ഇയാളെ പിടികൂടിയത്. വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് പണം കട്ടാന്‍ ശ്രമിക്കുകയായിരുന്നു. വെളിയനാട് സ്വദേശിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. താന്‍ സുപ്രീംകോടതി ജഡ്ജിയാണെന്നും മകളുടെ പേരിലുള്ള വസ്തുവിന്റെ ജപ്തി ഒഴിവാക്കിനല്‍കാമെന്നും പറഞ്ഞ് ലോണ്‍ തുകയുടെ 30 ശതമാനമായ 45,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫ്രീലാന്‍സ് ജേണലിസ്റ്റായി ജോലിനോക്കിവരുന്ന […]

kerala Kerala

കേരള ബാങ്കിലെ 336 ഗ്രാം പണയ സ്വര്‍ണം കാണാതായ കേസ്: ബാങ്ക് മുന്‍ ഏരിയാ മാനേജര്‍ അറസ്റ്റില്‍

  • 13th March 2024
  • 0 Comments

ആലപ്പുഴ: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണ കേസില്‍ മുന്‍ ഏരിയ മാനേജര്‍ മീര മാത്യു അറസ്റ്റില്‍. പട്ടണക്കാട് പോലീസാണ് ചേര്‍ത്തല തോട്ടുങ്കര വീട്ടില്‍ മീര മാത്യുവിനെ (43) അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള ബാങ്കിന്റെ ചേര്‍ത്തല, പട്ടണക്കാട്, അര്‍ത്തുങ്കല്‍ ശാഖകളില്‍ നിന്നാണ് 336 ഗ്രാം പണയ സ്വര്‍ണം മോഷണം പോയത്. 2022 മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. പണയ സ്വര്‍ണ്ണം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കുന്നതിന് […]

National

മണല്‍ ഖനന കേസ്; ലാലു യാദവിന്റെ വിശ്വസ്തന്‍ സുഭാഷ് യാദവ് അറസ്റ്റില്‍

  • 10th March 2024
  • 0 Comments

പട്‌ന: അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ കൂടിയായ സുഭാഷ് യാദവ് അറസ്റ്റില്‍. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സണ്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. 20 എഫ്‌ഐആറുകളാണ് ബിസിപിഎല്ലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃത മണല്‍ […]

kerala Kerala Trending

ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികള്‍ പിടിയില്‍

  • 4th March 2024
  • 0 Comments

കൊല്ലം: കൊല്ലത്ത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികള്‍ പിടിയില്‍. ഏരൂരിലും ചിതറയിലും ആയി രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ഏരൂര്‍ ഈച്ചംകുഴി സ്വദേശി അനില്‍കുമാറി(41)നെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. കബഡി അധ്യാപകനായ അനില്‍കുമാര്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇയാള്‍ കുട്ടിയെ മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. അനില്‍കുമാറിന് എതിരെ പോക്സോ വകുപ്പ് […]

kerala Kerala

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി ആള്‍മാറാട്ടത്തിന് ശ്രമിച്ചു; പഴയനിയില്‍ പോയി തല മൊട്ടയടിച്ചു; തട്ടുകടയില്‍ പണിയെടുത്തു; റോഡരികില്‍ കിടന്നുറങ്ങിയ കുട്ടിയെ തട്ടിയെടുക്കാന്‍ മുന്‍പും ശ്രമം

  • 4th March 2024
  • 0 Comments

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍കുട്ടി പിടിക്കപ്പെടാതിരിക്കാന്‍ രൂപമാറ്റം നടത്തി. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയില്‍ പോയ ഇയാള്‍ മുടി മൊട്ടയടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആലുവയില്‍ എത്തി തട്ടുകടയില്‍ പണിയെടുത്തു. വര്‍ക്കല അയിരൂര്‍ സ്വദേശിയായ ഇയാള്‍ മുന്‍പും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്. മുന്‍പ് കൊല്ലത്ത് റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടികുട്ടിയെ തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദിച്ചു. പൊലീസ് എത്തിയപ്പോള്‍ കേസില്ല എന്ന് പറഞ്ഞതോടെ വിട്ടയക്കുകയായിരുന്നു. നാടോടികള്‍ പരാതി […]

Kerala kerala Local

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കി കോടികള്‍ തട്ടിയ കുന്ദമംഗലം സ്വദേശി ഷാഫി പിടിയില്‍

  • 3rd March 2024
  • 0 Comments

കുന്ദമംഗലം: അംഗീകാരമില്ലാത്ത പ്രവാചക വൈദ്യത്തിന്റെ പേരില്‍ വ്യാജ യൂണിവേഴ്‌സിറ്റി തുടങ്ങി മധപണ്ഡിതന്മാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടിയ പ്രതി പിടിയില്‍. കാരന്തൂര്‍ പൂളക്കണ്ടി വീട്ടില്‍അബദൂള്ളയുടെ മകന്‍ ഷാഫി (51) ആണ് പിടിയിലായത്. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് പുലര്‍ച്ചെയാണ് വഴക്കാട് നിന്ന് പിടികൂടിയത്. ഷാഫിയുടെ പേരില്‍ ബലാത്സംഗ കേസും നിലനില്‍ക്കുന്നുണ്ട്. കുന്ദമംഗലം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ കലാം എസ് സി പി ഒ. എസ് വിജേഷ്, അജീഷ്, […]

Kerala

പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; 15 കാരന്റെ പരാതിയില്‍ പാചകക്കാരന്‍ അറസ്റ്റില്‍

  • 2nd March 2024
  • 0 Comments

കാസര്‍ക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. 15കാരന്‍ നല്‍കിയ പരാതിയില്‍ പള്ളഞ്ചി നിടുകുഴിയില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാന്‍ എത്തിയതായിരുന്നു സതീശന്‍. പരാതിക്കാരനായ കുട്ടിയടക്കമുള്ളവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാന്‍ ഇവിടെയുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്ത ശേഷം സതീശന്‍ മറ്റൊരു ക്ഷേത്രത്തിലെ […]

kerala Kerala

വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; പ്രധാന പ്രതി പിടിയില്‍; നാലുപേരെ പുറത്താക്കിയെന്ന് എസ്എഫ് ഐ

  • 29th February 2024
  • 0 Comments

കല്‍പ്പറ്റ: വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതി പൊലീസ് പിടിയില്‍. അറസ്റ്റിലായത് പ്രധാനപ്രതി അഖില്‍. പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കോളേജ് യൂണിയന്‍ ഭാരവാഹികളായ നാലു പേരെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ആന്റി റാഗിങ് സെല്ലിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നടപടി സ്വീകരിച്ചിരുന്നു.

Kerala kerala

ഷൂസിനകത്ത് പ്രത്യേക അറ; നിറം മാറ്റി പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; പാലക്കാട് സ്വദേശി പിടിയില്‍

  • 26th February 2024
  • 0 Comments

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി രജീഷ് ആണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഷൂസിനകത്ത് പ്രത്യേക അറയുണ്ടാക്കി നിറംമാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഷൂസിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്വര്‍ണം സൂക്ഷിച്ചത്. 340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

error: Protected Content !!