National

5.6 കോടി രൂപ, 3 കിലോ സ്വര്‍ണം, 103 കിലോ വെളളി; ബെല്ലാരിയില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തു

  • 8th April 2024
  • 0 Comments

ബെംഗളൂരു: ബെല്ലാരിയില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തു. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വര്‍ണവും വെള്ളിയും ചേര്‍ത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ […]

National

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ അറസ്റ്റില്‍

  • 7th April 2024
  • 0 Comments

തമിഴ്‌നാട്: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടിച്ചത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ അറസ്റ്റിലായിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് […]

Kerala kerala

കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

  • 4th April 2024
  • 0 Comments

കോട്ടയം: കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. ഞീഴൂര്‍ വില്ലേജ് ഓഫീസറായ ജോര്‍ജ് ജോണാണ് അറസ്റ്റിലായത്. ജനന രജിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പരാതിക്കാരനില്‍ നിന്നും 1300 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

kerala Kerala

മഞ്ചേരിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍; വില്പന ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍

  • 4th April 2024
  • 0 Comments

മലപ്പുറം: മഞ്ചേരിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍. രണ്ട് കിലോ കഞ്ചാവുമായി ജലാലുദ്ദീന്‍ ശൈഖ് എന്നയാളാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ചാണ് ജലാലുദ്ദീന്‍ ശൈഖിനെ അറസ്റ്റ് ചെയ്തത്. ബംഗാളില്‍ നിന്നും സ്ഥിരമായി ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരില്‍ പ്രധാന കണ്ണിയാണ് ജലാലുദ്ദീന്‍ ശൈഖെന്ന് എക്‌സൈസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് […]

Kerala kerala

നവജാത ശിശുവിനെ കൊലപ്പെടുത്തി; ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞയാള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

  • 1st April 2024
  • 0 Comments

പൊന്‍കുന്നം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞയാള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന ഓമനയാണ് (57) അറസ്റ്റിലായത്. ഇവര്‍ 2004 ല്‍ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. അറസ്റ്റിലായ ഇവര്‍ കോടതിയില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പതിയിലും മറ്റുമായാണ് കഴിഞ്ഞിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി […]

Kerala kerala Local

പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

  • 29th March 2024
  • 0 Comments

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വര്‍ണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നല്‍കിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യില്‍ ഏല്‍പ്പിച്ചു. ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ നിര്‍ണായക […]

Kerala kerala

കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

  • 25th March 2024
  • 0 Comments

കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് തടി ലോറി പൊട്ടിച്ച കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ് കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നില്‍ എത്തിയാണ് ഡ്രൈവര്‍ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്. തടി കയറ്റി […]

kerala Kerala

കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

  • 24th March 2024
  • 0 Comments

കോഴിക്കോട്: കുന്ദമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. 14.500 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തലയാട് തൊട്ടില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അര്‍ഷാദ് (38) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം പോലീസ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സലീം സ്ഥലത്ത് എത്തി പരിശോധന നടത്തി. അര്‍ഷാദ് വയലട എന്ന സ്ഥലത്ത് റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവ് വില്‍കുന്നത്. കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ് ഐ സനീതിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് അര്‍ഷാദ് […]

kerala Kerala Local

നൂറോളം കേസുകളില്‍ പ്രതിയായ കൂടരഞ്ഞി സ്വദേശി അറസ്റ്റില്‍; കടകളുടെയും ഓഫീസുകളുടെയും പൂട്ടുപൊട്ടിച്ചാണ് മോഷണ രീതി

  • 22nd March 2024
  • 0 Comments

കോഴിക്കോട് : നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയില്‍. കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസില്‍ ബിനോയ് .കെ.വി (41) യെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, എസ്.ഐ .മുഹമദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് ജില്ലയില്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തില്‍ കോഴിക്കോട് ഡെപ്പ്യൂട്ടി പോലീസ് കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് […]

Kerala kerala

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ രഹസ്യ അറ; 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു; രണ്ട് പേര്‍ പിടിയില്‍

  • 19th March 2024
  • 0 Comments

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അനുസല്‍, ശരത് എന്നിവര്‍ ലോറിയിലുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. […]

error: Protected Content !!